തൃശൂർ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ സെൻട്രൽ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് അദ്ധ്യക്ഷനായി. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി.കണ്ണൻ, ജോൺസൺ കാഞ്ഞിരത്തിങ്കൽ, ജോയ് ഗോപുരാൻ, അഡ്വ.അജി ഫ്രാൻസിസ്, ഇട്ടിച്ചൻ തരകൻ, സി.ജെ വിൻസന്റ്, ബഫീഖ്ബക്കർ, എൻ.ജെ.ലിയോ, ജോബി അലപ്പാട്ട്, സി.പി.ജോസഫ്, ജോസഫ് കാരക്കട തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |