
ആറ്റൂർ: കാറ്റഗറി രണ്ടിൽ ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ഒന്നാം സ്ഥാനം നേടി കെ.പി. പ്രാർത്ഥന സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. എടമുട്ടം നാട്യേശ്വര കലാക്ഷേത്രത്തിൽ പഠിക്കുന്ന പ്രാർത്ഥന എടശ്ശേരി സി.എസ്.എം. സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ്. മൂന്ന് വർഷത്തിലേറെയായി നാട്യേശ്വര കലാക്ഷേത്രത്തിലെ നാട്യസുരഭി ജിനേഷ് കെ.ജിയുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിക്കുന്നത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം തുടങ്ങിയ കലാരൂപങ്ങളിൽ പരിശീലനം നേടുന്നുണ്ട്. ദേശീയ, അന്തർദേശീയ തലങ്ങളിലെ മത്സരങ്ങളിലും സമ്മാനങ്ങളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |