ആറ്റൂർ: ആറ്റൂർ അറഫ ഇംഗ്ലീഷ് സ്കൂളിൽ തൃശൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ കലോത്സവത്തിൽ 1013 പോയിന്റുമായി തൃശൂർ ദേവമാത സി.എം.ഐ. പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. 891 പോയിന്റുമായി പാറമേക്കാവ് വിദ്യാമന്ദിർ രണ്ടാം സ്ഥാനവും 870 പോയിന്റുമായി തൃശൂർ നിർമ്മല മാതാ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി. 845 പോയിന്റുമായി ഐ.ഇ.എസ്. പബ്ലിക് സ്കൂൾ ചിറ്റിലപ്പിള്ളി നാലാം സ്ഥാനവും 840 പോയിന്റുമായി ചിന്മയ വിദ്യാലയ കോലഴി അഞ്ചാം സ്ഥാനവും നേടി. സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും കേരള സംസ്ഥാന വഖ്ഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ ഉദ്ഘാടനം ചെയ്തു. സഹോദയ ജനറൽ സെക്രട്ടറി ഷമീം ബാവ അദ്ധ്യക്ഷത വഹിച്ചു. അറഫ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എസ്. അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. പാട്ടുറുമാൽ ഫെയിം ഗായിക ബീഗം സിത്താര വിശിഷ്ടാതിഥിയായി. പി.എച്ച്.സജീവ് കുമാർ, ഡോ. വി. ബിന്ദു, പി. എം. അബ്ദുല്ലത്തീഫ്, കെ.എം. മുഹമ്മദ്, എം. വി. സുലൈമാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |