SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

ഗർഭിണിയോട് ഡോക്ടർ അപമര്യാദയായി പെരുമാറിയെന്ന്

dptor
ഗർഭിണിയോട് ഡോക്ടർ അപമര്യാദയായി പെരുമാറിയെന്ന്

അടൂർ: ഗർഭിണിയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും ചികിത്സ നിഷേധിച്ചെന്നും ആരോപിച്ച് അടൂർ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ പ്രിയയ്ക്കെതിരെ പരാതി. കുന്നത്തൂർ ഐവർകാല സ്വദേശിനിയാണ് പരാതിക്കാരി. അപമാനിച്ചെന്നും പരിശോധനയ്ക്കിടെ സ്വകാര്യത ലംഘിച്ചെന്നും യുവതി ആരോപിക്കുന്നു. ഒക്ടോബർ ഒന്നിനാണ് പരാതിക്കാസ്പദമായ സംഭവം. പ്രഗ്നൻസി കിറ്റ് ഉപയോഗിച്ച് ഗർഭധാരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കായി ഭർത്താവിനൊപ്പമാണ് യുവതി ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കിടെ മറ്റു രോഗികളുടെ മുന്നിൽവച്ച് ശരീരത്തെക്കുറിച്ച് പരിഹാസത്തോടെ സംസാരിച്ചെന്നാണ് പരാതി. അടുത്ത ദിവസം ലാബ് പരിശോധനാഫലവുമായി എത്തിയപ്പോഴും ഡോക്ടറുടെ ഭാഗത്തുനിന്ന് മോശം സമീപനമുണ്ടായെന്നും പരാതിയിൽ പറയുന്നു. ആരോഗ്യ മന്ത്രി, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL