SignIn
Kerala Kaumudi Online
Sunday, 18 October 2026 5.49 AM IST

പുരസ്കാര സമർപ്പണം 

s

തൃപ്രയാർ: പ്രശസ്ത സാഹിത്യ നിരൂപകനും വിമർശകനുമായ ബാലചന്ദ്രൻ വടക്കേടത്തിന്റെ രണ്ടാമത് അനുസ്മരണവും "വീണ്ടെടുപ്പ്" പുരസ്കാര സമർപ്പണവും തിങ്കളാഴ്ച നടക്കും. നാട്ടിക സഹകരണ ബാങ്ക് ഹാളിൽ ഉച്ചക്ക് 2 മുതൽ നടക്കുന്ന അനുസ്മരണച്ചടങ്ങ് പ്രശസ്ത കവയിത്രിയും പ്രഭാഷകയുമായ ഡോ. പ്രമീളാദേവി ഉദ്ഘാടനം ചെയ്യും. "വീണ്ടെടുപ്പ്" ചെയർമാനും കവിയുമായ കെ. ദിനേശ് രാജാ അദ്ധ്യക്ഷത വഹിക്കും. 5000 രൂപയും മെമന്റോയും പ്രശസ്തിപത്രവുമുൾപ്പെടുന്ന 2026 ലെ "വീണ്ടെടുപ്പ്" സാഹിത്യപുരസ്ക്കാരം കഥാകൃത്തും നോവലിസ്റ്റുമായ റഹ്മാൻ പി. തിരുനെല്ലൂരിന് കവി രാധാകൃഷ്ണൻ കാക്കശ്ശേരി സമ്മാനിക്കും. സാഹിത്യകാരൻ ബാലകൃഷ്ണൻ അഞ്ചത്ത് മുഖ്യ അനുസ്മരണം നടത്തും. പ്രൊഫ. വി. എസ്. റെജി, നാടകകൃത്ത് ഫ്രാൻസിസ് വടക്കൻ, "തൃശൂർ എഴുത്തുകൂട്ടം" പ്രസിഡന്റ് ശശി കളരിയേൽ, സദു ഏങ്ങൂർ തുടങ്ങിയവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL