
തൃശൂർ: ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് ഇന്ത്യൻ ഫെഡറേഷന്റെ (ആസിഫ്) പത്താം വാർഷികാഘോഷം 24ന് രാവിലെ 10ന് തൃശൂർ അമല മെഡിക്കൽ കോളേജ് ബ്രദർ ജസ്റ്റിൻ ഹാളിൽ നടക്കും. പ്രൊഫ.സി. രവീന്ദ്രനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് സംസ്ഥാന അവാർഡ് (ആതുരശുശ്രൂഷാ രംഗം) തൃശൂർ അമല ആശുപത്രി പി.ആർ.ഒ ജോസഫ് വർഗീസിനും (25,000 രൂപ), സേവനദീപം സംസ്ഥാന അവാർഡ് ഫാ.സോളമൻ കടമ്പാട്ടുപറമ്പിലും കർമധീര സംസ്ഥാന അവാർഡ് സീമ എൻ.തോമസിനും കർമശ്രേഷ്ഠ സംസ്ഥാന അവാർഡ് കെ.പി.പിയൂസിനും സമ്മാനിക്കും. 24ന് അമല മെഡിക്കൽ കോളേജിൽ നടക്കുന്ന അസിഫ് സംസ്ഥാന സമ്മേളനത്തിൽ സി.രവീന്ദ്രനാഥ് എം.എൽ.എ പുരസ്കാരങ്ങൾ സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ സൈജോ കണ്ണനായ്ക്കൽ, നിഖിൽ ജോണി, മേജോരാജ് ലോനപ്പൻ, ഫ്രാൻസിസ് ജോണി തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |