
കുന്നംകുളം: മലബാർ സ്വതന്ത്ര സുറിയാനി സഭ കല്ലുംപുറം സെന്റ് ജോർജ് പള്ളി പെരുന്നാളിന്റെ കൊടിയേറ്റം ഇന്ന് രാവിലെ വിശുദ്ധ കുർബാനക്കു ശേഷം ഇടവക വികാരി ഫാ.അഫ്രേം അന്തിക്കാട് പെരുന്നാൾ കൊടിയേറ്റം നടത്തും 24,25 ദിവസങ്ങളിൽ പെരുന്നാൾ ആഘോഷിക്കും. 24ന് വൈകിട്ട് 5ന് വിളംബര ഘോഷയാത്ര ഉണ്ടായിരിക്കും. വൈകിട്ട് 7ന് മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ സിറിൽ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ പെരുന്നാൾ സന്ധ്യാനമസ്കാരവും തുടർന്ന് പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണവും കൈമുത്തും ഉണ്ടായിരിക്കും. ഗജവീരന്മാർ അണിനിരക്കുന്ന ദേശക്കാരുടെ പെരുന്നാൾ ആരംഭിക്കും. 25ന് ഉച്ചയ്ക്ക് 12ന് പെരുന്നാൾ പള്ളിയിൽ നിന്നാരംഭിച്ച് 4ന് പള്ളിയിലെത്തി ചേരും. 5ന് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണവും ശ്ലൈഹിക വാഴ്വും പൊതുസദ്യയും ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |