
തൃശൂർ: ലയൺസ് ക്ലബ് ഒഫ് തൃശൂരിന്റെ 'ലയൺസ് വിഷൻ ഒഫ് ദി ഇയർ' പുരസ്കാരം തൃശൂർ ജൂബിലി മിഷൻ ആശുപത്രിക്ക്. ജൂബിലി മിഷൻ ആശുപത്രിയിലെ മദർ തെരേസ ഹാളിൽ 19ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ കായികമന്ത്രി ഒ.ജെ.ജനീഷ് പുരസ്കാരം ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ.റെന്നി മുണ്ടൻകുര്യന് സമ്മാനിക്കും. 25വർഷത്തെ സമർപ്പിത സേവനം കാഴ്ചവച്ച ഡോക്ടർമാരെയും മന്ത്രി ആദരിക്കും.മേയർ ഡോ.നിജി ജസ്റ്റിൻ വിശിഷ്ടാതിഥിയാകും. രാജൻ പല്ലൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. തൃശൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ.ബിജു ജോൺ അദ്ധ്യക്ഷനാകും.ഫാ.റെന്നി മുണ്ടൻകുര്യൻ, ഷിബു സി.കള്ളിവളപ്പിൽ, ഡോ.പി.എ.സേതു, ഡോ.എം.എ.ആൻഡ്രൂസ്, എം.വി.അശോകൻ എന്നിവർ സംസാരിക്കും.
വാർത്താസമ്മേളനത്തിൽ ഡോ.ബിജു ജോൺ,ജയിംസ് വള്ളപില, ഡോ.ലിജോ ലോനച്ചൻ,ജയിംസ് മാളിയേക്കൽ, പോൾ ചിറക്കോക്കാരൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |