
തൃശൂർ: ഗ്രാപ്പിംഗ് കമ്മിറ്റി ഒഫ് കേരളയുടെ സംസ്ഥാന പുരുഷ-വനിതാ ഗ്രാപ്പിംഗ് ചാമ്പ്യൻഷിപ്പ് തൃശൂർ വിമല കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് 1ന് രാജൻ ജെ.പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ.ടി.പി. വാസുദേവ് അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ റസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ മുൻ സെക്രട്ടറി ജനറൽ വി.എൻ.പ്രസൂദ് മുഖ്യാതിഥിയാകും.14ജില്ലകളിൽ നിന്നായി സംസ്ഥാനദേശീയ താരങ്ങളടക്കം 300ലധികം പുരുഷവനിതാ താരങ്ങൾ മാറ്റുരയ്ക്കും. ദേശീയ റഫറിയും കോംപറ്റീഷൻ ഡയറക്ടറുമായ വൈഷ്ണവി യാദവ് (തെലങ്കാന) മത്സരങ്ങൾ നിയന്ത്രിക്കാനെത്തും. നവംബറിൽ ആഗ്രയിൽ നടക്കുന്ന ദേശീയ ബീച്ച് ഗ്രാപ്പിംഗ് മത്സരത്തിലേക്കുള്ള സംസ്ഥാനടീമിനെ തിരഞ്ഞെടുക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന ഗ്രാപ്പിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോ.ടി.പി.വാസുദേവൻ,കെ.ഹംസ,ജോയ് വർഗീസ് കെ, കെ.ജെ.അജിത്, ഡോ.ജംഷാദ് അലി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |