
അത്താണി: തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആയുഷ്മാൻഭാരത് ഡിജിറ്റൽ മിഷന് (എ .ബി.ഡി.എം) കീഴിലേക്ക്. 10 മുതൽ പൂർണ്ണമായി നടപ്പിലാക്കും. ജില്ലയിലെ 112ൽ പരം ആശുപത്രികളിൽ നിലവിൽ 'ഇ-ഹെൽത്ത്' വഴി പെർമണന്റ് യൂണിക് ഹെൽത്ത് ഐ.ഡി (യു.എച്ച്. ഐ.ഡി) സംവിധാനം നിലവിലുണ്ട്. മെഡിക്കൽ കോളേജും പട്ടികയിലാണ്. രോഗികൾ മെഡിക്കൽ കോളേജിലോ മറ്റ് ആശുപത്രികളിലോ വരുമ്പോൾ സ്വന്തം പെർമണന്റ് യു.എച്ച്.ഐ.ഡി ഉപയോഗിക്കണം.
പ്രധാന ആനുകൂല്യങ്ങൾ
എ.ബി.എച്ച് എ യു.എച്ച്.ഐ. ഡി ലിങ്കിംഗ് രോഗികൾക്ക് തങ്ങളുടെ പെർമണന്റ് യു.എച്ച്.ഐ.ഡി, 14 അക്ക എ.ബി. ഡി.എം.ഐഡിയുമായി ലിങ്ക് ചെയ്യാം. ആശുപത്രിയിൽ ഈ ലിങ്കിംഗ് പൂർത്തിയാക്കി നൽകുന്നതാണ്. ചികിത്സാരേഖകൾ ഡിജിറ്റലാകും ആഭ ഐഡിയുമായി ലിങ്ക് ചെയ്യുന്നതോടെ രോഗികളുടെ ചികിത്സാരേഖകൾ, ലാബ് റിപ്പോർട്ടുകൾ, ഡിസ്ചാർജ് സമ്മറികൾ എന്നിവ ഡിജിറ്റലായി സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കും. ആശുപത്രിയിൽ നേരിട്ടെത്തുന്ന ദിവസത്തെ ഒ.പി ടിക്കറ്റ് വേഗത്തിൽ ലഭിക്കാനായി സ്കാൻ ആൻഡ് ബുക്ക് സംവിധാനവും നിലവിൽ വരും. ഓൺലൈൻ സേവനങ്ങൾ രോഗികൾക്ക് സ്വന്തമായി [ehealth.kerala.gov.in] എന്ന പോർട്ടൽ വഴി യു.എച്ച്. ഐ.ഡി ജനറേറ്റ് ചെയ്യാവുന്നതാണ്. മിഹെൽത്ത് ആപ്ലിക്കേഷൻ വഴിയും ഒ.പി ബുക്കിംഗും അപ്പോയിന്റ്മെന്റുകളും സ്വയം നടത്താം. ഇതിനായി രോഗികൾ ആധാർ കാർഡും, ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ ഫോണും ഒ.പി ടിക്കറ്റ് എടുക്കുമ്പോൾ കൊണ്ടുവരണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |