SignIn
Kerala Kaumudi Online
Thursday, 05 November 2026 6.34 AM IST

കൃഷ്ണാഞ്ജനയ്ക്ക് വെള്ളിത്തിളക്കം

ka

തൃശൂർ: പ്രതിസന്ധികളെ മനക്കരുത്തുകൊണ്ട് കീഴടക്കി ലോകവേദിയിൽ ഇന്ത്യയുടെ അഭിമാനമുയർത്തി മലയാളി താരം കൃഷ്ണാഞ്ജന. 2026ലെ ലോക പാരാ ആം റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് കൃഷ്ണാഞ്ജന രാജ്യത്തിന് വെള്ളി മെഡൽ സമ്മാനിച്ചത്. കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. കാഴ്ചപരിമിതി വെല്ലുവിളിയായെങ്കിലും അതിനെയെല്ലാം നിശ്ചയദാർഢ്യം കൊണ്ട് മറികടന്നാണ് കൃഷ്ണാഞ്ജന കായികരംഗത്ത് വിസ്മയം തീർക്കുന്നത്. കാഴ്ചപരിമിതരായ പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നു തവണ സംസ്ഥാന ചാമ്പ്യനായിട്ടുള്ള താരം, 2023 മുതൽ ദേശീയതലത്തിൽ തുടർച്ചയായി വെള്ളി-വെങ്കല മെഡലുകൾ സ്വന്തമാക്കി പ്രതിഭ തെളിയിച്ചിട്ടുണ്ട്. ​വാലിപ്പറമ്പിൽ ദിലീപിന്റെയും അദ്ധ്യാപികയായ സുമിതയുടെയും മകളാണ്. അവസാന വർഷ ബി.ഡി.എസ് വിദ്യാർത്ഥിനിയായ ഗീതാഞ്ജലി ഏക സഹോദരിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL