SignIn
Kerala Kaumudi Online
Thursday, 05 November 2026 6.34 AM IST

ലതികയ്ക്കും ടി.എൻ.പ്രതാപനും പുരസ്‌കാരം

f

തൃശൂർ: വയലാർ രാമവർമ ഫൗണ്ടേഷൻ തൃശൂരിന്റെ 26-ാം വയലാർ രാമവർമ പുരസ്‌കാരം (25,000 രൂപ) പ്രമുഖ ഗായിക ലതികയ്ക്കും എഴുത്തുകാരനുള്ള അവാർഡ് (10, 000 രൂപ) മുൻ എം.പി ടി.എൻ. പ്രതാപനും സമ്മാനിക്കും. അദ്ദേഹത്തിന്റെ ഈ നേരവും കടന്നുപോകും എന്ന കൃതിക്കാണ് പുരസ്‌കാരം.
21ന് വൈകിട്ട് 5.30ന് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകിട്ട് ആറിന് ഗാനമേളയും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ അനിൽ ദാമോദർ, ഉണ്ണി വിയ്യൂർ, കണ്ണൻ പണിക്കർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL