
തൃശൂർ: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ (എസ്.എസ്.ആർ) 2027ന്റെ ഭാഗമായി കരട് വോട്ടർപട്ടിക 12ന് പ്രസിദ്ധീകരിക്കും. 2027ജനുവരി 1യോഗ്യതാ തീയതിയാക്കിയാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം എസ്.എസ്.ആർ 2027ൽ നടപ്പിലാക്കുന്നത്. ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി 1200 വോട്ടർമാരെയാണ് ഉൾപ്പെടുത്തുന്നത്. ജില്ലയിൽ നിലവിൽ 1200ന് മുകളിൽ വോട്ടർമാരുള്ള 51 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.
പ്രധാന സമയക്രമം
സംയോജിത കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം: 2026 നവംബർ 12
ആക്ഷേപങ്ങളും അവകാശവാദങ്ങളും സമർപ്പിക്കാനുള്ള തീയതി: 2026 നവംബർ 12 മുതൽ ഡിസംബർ 11 വരെ.
ആക്ഷേപങ്ങളിലും അവകാശവാദങ്ങളിലും തീർപ്പ് കൽപ്പിക്കുന്ന തീയതി: 2026 ഡിസംബർ 28നകം.
അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരണം: 2027 ജനുവരി 4ന്.
സ്‌പെഷ്യൽ ക്യാമ്പുകളും ബോധവത്കരണവും
എസ്.എസ്.ആർ 2027ന് മുന്നോടിയായി പ്രത്യേക ക്യാമ്പുകൾ ഡിസംബർ 11വരെ തുടരും. ക്യാമ്പുകളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് സന്ദർശിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും അപേക്ഷ നൽകാം. യുവഭാവി വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി 2 മുതൽ ഒരാഴ്ചക്കാലം ഹയർസെക്കൻഡറി സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |