SignIn
Kerala Kaumudi Online
Friday, 17 July 2026 3.34 AM IST

ജോൺ പാലത്തിന് ബദലായി പുതിയ  പാലത്തിന്റെ നിർമാണം തുടങ്ങി 

palam-
പുൽപ്പാറയിലെ ജോൺ പാലത്തിന് ബദലായി വലിയ പാലത്തിന്റെ നിർമ്മാണം തുടങ്ങിയപ്പോൾ

കൽപ്പറ്റ: പുൽപ്പാറയിലെ ജോൺ പാലത്തിന് ബദലായി വലിയ പാലത്തിന്റെ നിർമ്മാണം തുടങ്ങി. ടൗൺഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് പാലം നിർമ്മിക്കുന്നത്. കാലപ്പഴക്കം ചെന്ന ജോൺ പാലം അപകടാവസ്ഥയിലായ സാഹചര്യത്തിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. ടൗൺഷിപ്പിലെ 4, 5 സോണുകളിലേക്ക് എളുപ്പത്തിൽ എത്തുന്നതിനും പാലം യാഥാർത്ഥ്യമാകുന്നതിലൂടെ കഴിയും. 15 വർഷം മുമ്പാണ് പുൽപ്പാറയിൽ ഭിന്നശേഷിക്കാരന്റെ പരാതിയെ തുടർന്ന് നഗരസഭ പാലം നിർമ്മിച്ചത്. പാലത്തിന് പരാതിക്കാരന്റെ പേര് നൽകുകയും ചെയ്തു. ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പാകത്തിൽ വീതി കുറച്ചാണ് അക്കാലത്ത് പാലം നിർമ്മിച്ചത്. ടൗൺഷിപ്പ് പദ്ധതി ആരംഭിച്ചശേഷം പുൽപ്പാറയിലെ കാലപ്പഴക്കം ചെന്ന പാലം അപകടാവസ്ഥയിലായ സാഹചര്യത്തിലാണ് പാലത്തിന് സമീപത്തായി വലിയ പാലം നിർമ്മിക്കുന്നത്. ടൗൺഷിപ്പ് പദ്ധതിയുടെ ഭാഗമായി വലിയ വാഹനങ്ങൾ തുടർച്ചയായി എത്തുന്നതിനാൽ ചെറിയ പാലം അപകടാവസ്ഥയിലാണ്. മഴക്കാലത്ത്‌ തോട്ടിൽ കൂടുതൽ വെള്ളം എത്തുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പാലം ഉയരം കൂട്ടി നിർമ്മിക്കുന്നത്. പാലം യാഥാർത്ഥ്യമാകുന്നതോടെ ടൗൺഷിപ്പിലെ വിവിധമേഖലകളിൽ നിന്നും എളുപ്പത്തിൽ ബൈപ്പാസുമായി ബന്ധപ്പെടാനും കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL