സുൽത്താൻ ബത്തേരി: യുവത്വത്തിന് കാർഷിക സന്ദേശവുമായി പ്രീ ഡിഗ്രി ബാച്ച് കൂട്ടായ്മയുടെ നെൽകൃഷി.
സുൽത്താൻ ബത്തേരി കോ- ഓപ്പറേറ്റീവ് കോളേജിലെ 1999 പ്രീ ഡിഗ്രി ബാച്ച് കൂട്ടായ്മയാണ് ബത്തേരി കൈപ്പഞ്ചേരി വയലിൽ 5 ഏക്കറിൽ നെൽകൃഷി ഇറക്കി മാതൃകയായത്. ഓയിസ്കയുടെ നാഷണൽ സെക്രട്ടറി വിനയകുമാർ അഴിപ്പുറത്ത് വിത്തുപാകി കൃഷിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കെ.എസ്.ആർ.ടി.സി. ഡ്രൈവറും കർഷകനുമായ രാജേഷിന്റെ വാക്കുകളിൽ പ്രചോദനം ഉൾക്കൊണ്ടാണ് കൂട്ടായ്മ്മ കൃഷിയിലേക്ക് ഇറങ്ങിയത്.
അദ്ധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർ, വീട്ടമ്മമാർ തുടങ്ങി
വിവിധ രംഗങ്ങളിൽ സജീവമായ 9-ഓളം അംഗങ്ങളാണ് ഈ കൂട്ടായ്മയുടെ ഭാഗമായിട്ടുള്ളത്. കൃഷിയുടെ ഓരോ ഘട്ടങ്ങളിലും നേരിട്ടറങ്ങി ചെയ്യാനുള്ള ഒരുക്കത്തിലാണ് അംഗങ്ങളെല്ലാം. രാജേഷ് ചെറുമാട്, ദീപേഷ് വാകേരി, രജീഷ്, വിജേഷ്, സീനത്ത്, ജിനിത, ജാസ്നി, ബിനിത, സബിത എന്നിവരുടെ നേതൃത്വത്തിൽ ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങളും ഒത്തൊരുമയോടെയാണ് ഈ വലിയ കാർഷിക ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ഔദ്യോഗിക തിരക്കുകളും ജോലിഭാരവും മാറ്റിവെച്ച്, കൃഷിയോടുള്ള സ്നേഹവും വരുംതലമുറയ്ക്ക് മികച്ച കാർഷിക മാതൃക കാണിക്കണമെന്ന ഉറച്ച തീരുമാനവുമാണ് ഇവരെ ഒന്നിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |