സുൽത്താൻ ബത്തേരി: പാതയോരത്ത് മാലിന്യംതള്ളിയ വാഹനം നഗരസഭ ആരോഗ്യവിഭാഗം പിടികൂടി. ഉടമയ്ക്ക് അരലക്ഷം രൂപ പിഴയിട്ടു. സുൽത്താൻ ബത്തേരി ബൈപ്പാസിൽ ഇന്നലെ രാവിലെയോടെ ബേക്കറി മാലിന്യം തള്ളുന്നതിനിടെയാണ് വാഹനംപിടികൂടിയത്. ബൈപ്പാസിൽ അടുത്തിടെയായി മാലിന്യം തള്ളുന്നത് പതിവാകുകയും പരാതികൾ ഉയരുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടെയാണ് ബേക്കറി മാലിന്യം തള്ളുന്നതിനിടെ തമിഴ്നാട് സ്വദേശിയുടെ വാഹനം നഗരസഭ എൻഫോഴ്സ്‌മെന്റ് സ്‌പെഷ്യൽസ്‌ക്വാഡ് പിടികൂടിയത്. പിടികൂടിയ വാഹന ഉടമയ്ക്ക് അരലക്ഷം രൂപ പിഴചുമത്തി. നഗരസഭസീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റ്റി. അനൂപ് കുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പി.ജെ. ജോബിച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി വാഹനം പിടികൂടിയത്. പരിശോധനകൾ കർശനമായി തുടരുമെന്ന് നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾഖാദറും, ക്ലീൻ സിറ്റി മാനേജർ പി.എസ് സന്തോഷ്‌കുമാറും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |