സുൽത്താൻ ബത്തേരി: യാത്രക്കാർക്കും സമീപത്തെ കുടുംബങ്ങൾക്കും ഭീഷണിയായി കടന്നൽകൂട്. സുൽത്താൻ ബത്തേരി അമ്മായിപ്പാലം മണ്ടോക്കരയിലാണ് അപകടഭീഷണിയായി പാതയിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരത്തിന്റെ ശിഖരത്തിൽ വൻകടന്നൽകൂട് ഉള്ളത്. വനംവകുപ്പ് ഫയർഫോഴ്സ് എന്നിവിടങ്ങളിലടക്കം പരാതിപെട്ടിട്ടും കടന്നൽകൂട് മാറ്റി ഭീഷണി ഒഴിവാക്കാൻ നടപടിയില്ലെന്നും ആക്ഷേപം. നെന്മേനി പഞ്ചായത്തിലെ അമ്മായിപ്പാലത്ത് നിന്നും കുന്താണിയിലേക്ക് പോകുന്ന പാതയിലാണ് വൻകടന്നൽകൂടുള്ളത്. കുന്താണി സ്‌കൂളിലേക്കടക്കമുള്ള ബസുകളും മറ്റ്നിരവധി വാഹനങ്ങളുംകടന്നുപോകുന്ന പാതയിലാണിത്.
കുടുംബങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശംകൂടിയാണ് മണ്ടോക്കര. പകൽസമയങ്ങളിൽ കടന്നലുകൾ പുറത്തുകൂടി പാറിനടക്കുന്നത് കാരണം ഭീതിയോടെയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്. മരത്തിലെ ചെറിയൊരു ശിഖരത്തിലാണ് കൂടുള്ളത്. ശക്തമായ കാറ്റുണ്ടായാൽപോലും പൊട്ടിവീഴാനുള്ള സാധ്യതയും ഏറെയാണ്. ഈ സാഹചര്യത്തിൽ കടന്നൽകൂട് മാറ്റി സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് വിവിധ ഡിപ്പാർട്ടുമെന്റുകളെ ബന്ധപ്പെട്ടെങ്കിലും നടപടിയൊന്നുമില്ലെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |