SignIn
Kerala Kaumudi Online
Saturday, 12 September 2026 9.59 AM IST

കാട്ടുപന്നിയുടെ ആക്രമണം; ഓട്ടോറിക്ഷ യാത്രക്കാർക്കും ഡ്രൈവർക്കും പരിക്ക്

auto
കാട്ടുപന്നിയുടെ ആക്രമണത്തിൽ തകർന്ന ഓട്ടോ റിക്ഷ

കൽപ്പറ്റ: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ യാത്രക്കാർക്കും ഡ്രൈവർക്കും പരിക്ക്. ഓട്ടോ റിക്ഷയും തകർന്നു. ഇന്നലെ പുലർച്ചെ 4.30 ഓടെ കൽപ്പറ്റയിൽ നിന്ന് മേപ്പാടിയലേക്ക് പോകുന്നതിനിടെ മാനിവയാൽ ഭാഗത്ത് റോഡ് മുറിച്ചുകടന്ന കാട്ടുപന്നി ഓട്ടോറിക്ഷയിൽ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മുണ്ടേരി കൂളിമൂല ആർ. സുമേഷിനും യാത്രക്കാർക്കും പരിക്കേറ്റു. ഈ പ്രദേശത്ത് രാത്രിയിലും പുലർച്ചെയുമായി കാട്ടുപന്നി ശല്യം വർദ്ധിച്ചത് യാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL