SignIn
Kerala Kaumudi Online
Thursday, 15 October 2026 1.24 AM IST

റോഡിലേയ്ക്ക് കാടുകയറിയത്  അപകട ഭീഷണിയാകുന്നു 

kaduu
കോളേരി എയുപി സ്കൂളിന് സമീപം റോഡിലേയ്ക്ക് വളർന്ന് നിൽക്കുന്ന കാട്

കോളേരി: ബീനാച്ചി -പനമരം റോഡിലെ കോളേരിയിൽ പാതയുടെ ഇരുഭാഗത്തേയ്ക്കുമുള്ള കാഴ്ച മറച്ച് കൊണ്ട് റോഡിലേയ്ക്ക് ഇറങ്ങി വളർന്ന് നിൽക്കുന്ന കാടുകൾ അപകട ഭീഷണി ഉയർത്തുന്നു. കോളേരി കൃഷ്ണ വിലാസ് എ.യു.പി. സ്കൂളിന്റെ പരിസരത്താണ് കാട് അപകടകരമായി വളർന്നു നിൽക്കുന്നത്. സ്കൂളിന്റെ സമീപത്ത് ഒരു കിലോമീറ്ററോളം ദൂരത്തിലാണ് റോഡിന്റെ ഇരുവശവും കാട് വളർന്നു നിൽക്കുന്നത്. ഇത് കാരണം യാത്രക്കാ‌ക്ക് കാൽനടയായി ഇതിലൂടെ സ‌ഞ്ചരിക്കാൻപറ്റാത്ത അവസ്ഥയാണ്. കാട് വെട്ടിത്തെളിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. വിദ്യാർത്ഥികളുടെയും കാൽനടയാത്രക്കാരുടെയും ജീവന് ഭീഷണിയായ കാട് അടിയന്തിരമായി വെട്ടിനീക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ, സ്ഥലം എം.എൽ.എ, പ‌ഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് പരാതി നൽകാനും പ്രദേശവാസികൾ തീരുമാനിച്ചു.

വാഹനങ്ങളുടെ കാഴ്ച്ച മറിക്കുന്നു

കാട് വളർന്ന് റോഡിലേയ്ക്ക് കാഴ്ച മറച്ച് നിൽക്കുന്നതിനാൽ എതിരെ വരുന്ന വാഹനത്തിനെ കാണാൻ കഴിയാതെ പലപ്പോഴും അപകടത്തിൽപ്പെടുകയും ചെയ്യുന്നു. ഓരം ചേർത്ത് എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാനും കഴിയുന്നില്ല. റോഡ് പുനർനിർമ്മിച്ചതിന് ശേഷം ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണവും വേഗതയും വളരെയധികം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ റോഡിന്റെ ഇരുവശത്തുമുള്ള കാട് വളർന്ന് ടാറിംഗിന്റെ മുകളിലേക്ക് ഒരു മീറ്ററോളം കയറി നിൽക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക്, പ്രത്യേകിച്ച് സ്‌കൂൾ കുട്ടികൾക്ക് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. നടപ്പാത പൂർണമായും കാട് മൂടി കിടക്കുകയാണ്. നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്നു വിദ്യാലയമാണ്. മിക്കകുട്ടികളും ഇതുവഴി നടന്നാണ് സ്കൂളിലേയ്ക്ക് എത്തുന്നത്. കുട്ടികൾ ജീവൻ പണയം വെച്ചാണ് ഇതുവഴി സഞ്ചരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL