SignIn
Kerala Kaumudi Online
Thursday, 15 October 2026 1.24 AM IST

ഗ്യാനേഷ് കുമാറിന്റെ രാജി; ആളിക്കത്തി പ്രതിഷേധം

കൽപ്പറ്റ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജില്ലയിലും പ്രതിഷേധങ്ങൾ ആളിക്കത്തി. വിവിധ സംഘടനകളാണ് രാജ്യ തലസ്ഥാനത്തെ സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി തെരുവിൽ ഇറങ്ങിയത്. മുൻ മുഖ്യമന്ത്രിയും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ സി.പി.എം. പ്രവർത്തകർ ജില്ലയിലെ പ്രധാന ടൗണുകളിൽ പ്രകടനം നടത്തി. എസ്.എഫ്‌.ഐയും ഡി.വൈ.എഫ്‌.ഐയും. കൽപ്പറ്റ, മീനങ്ങാടി, വൈത്തിരി, തരുവണ, പുൽപ്പള്ളി, കമ്പളക്കാട് എന്നിവിടങ്ങളിൽ നൂറുകണക്കിന് വിദ്യാർത്ഥികളും യുവജനങ്ങളും അണിനിരന്ന് നൈറ്റ് മാർച്ച് നടത്തി. പന്തംകൊളുത്തി പ്രകടനത്തിനൊപ്പം കൽപ്പറ്റയിൽ റോഡ് ഉപരോധിച്ചു. ഉപരോധം ഡി.വൈ.എഫ്‌.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അർജുൻ ഗോപാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.കെ റിയാസ് അദ്ധ്യക്ഷനായി. എസ്.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് അപർണ ഗൗരി, ഏരിയാ സെക്രട്ടറി അബിൻ ബാബു, കെ.ആർ ആര്യ, മുഹമ്മദ് റാഫിൽ, പി. പ്രണവ് എന്നിവർ പ്രസംഗിച്ചു. കൽപ്പറ്റയിൽ സി.ഐ.ടി.യു, എ.ഐ.കെഎസ്, കെ.എസ്.കെ.ടി.യു എന്നീ സംഘടനകൾ സംയുക്തമായി പ്രതിഷേധ റാലി നടത്തി. ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു. സി.ഐ.ടി.യു. ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച റാലി ടൗൺ ചുറ്റി സമാപിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖ്, മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രൻ, കെ. സുഗതൻ, പി.കെ. അബു തുടങ്ങിയവർ നേതൃത്വം നൽകി. പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രകടനം. ഏരിയ സെക്രട്ടറി വി. ഹാരിസ് ഉദ്ഘാടനം ചെയ്തു. സർവീസ് സഹകരണ ബാങ്കിന് സമീപത്തു നിന്നും ആരംഭിച്ച പ്രകടനം ടൗൺ ആനപ്പാലം ജംഗ്ഷനിൽ സമാപിച്ചു. സി.പി.എം. മീനങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രകടനം. ജില്ലാ സെക്രട്ടറി കെ. റഫീക്ക് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി വി.വി. ബേബി, വി. സുരേഷ്, ബീനാവിജയൻ, പി. വാസുദേവൻ എന്നിവർ പ്രസംഗിച്ചു.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL