SignIn
Kerala Kaumudi Online
Thursday, 15 October 2026 1.24 AM IST

കാട്മൂടി വഴിയോരം: തലശ്ശേരി റോഡിൽ അപകടം പതിവാകുന്നു

kade-
മാനന്തവാടി തലശ്ശേരി റോഡരികിൽ കാട് മൂടിയ നിലയിൽ

മാനന്തവാടി: നഗരസഭാ പരിധിയിലെ മാനന്തവാടി തലശ്ശേരി റോഡരികിൽ കാട് മൂടിയതോടെ ഗതാഗതം ദുഷക്കരമാവുന്നു. റോഡിലേയ്ക്ക് കാടുമൂടി നിൽക്കുന്നതോടെ അപകടവും പതിവാകുകയാണ്. തലശ്ശേരി റോഡിലെ കണിയാരത്താണ് റോഡരികിൽ കാട് മൂടിയത്. ഇതോടെ വാഹനയാത്രക്കൊപ്പം തന്നെ കാൽനടയാത്രക്കാർക്കും ദുരിതമായി. റോഡിലെ വളവ് കൂടിയ പ്രദേശമായതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമാണ്. പ്രദേശത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കാൽനടയായും മറ്റും സഞ്ചരിക്കുന്നതിനാൽ തന്നെ വലിയ വാഹനങ്ങളും മറ്റും എത്തുമ്പോൾ റോഡരികിലേക്ക് മാറി നിൽക്കാനും കഴിയാത്ത അവസ്ഥയാണ്. മലയോരഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തി മികച്ച നിലവാരത്തിൽ നവീകരിച്ച റോഡായതിനാൽ തന്നെ വാഹനങ്ങൾ അമിതവേഗത്തിലെത്തുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. അടിയന്തിരമായി റോഡിലേക്ക് തള്ളിനിൽക്കുന്ന കാട് വെട്ട് ഗതാഗതം എളുപ്പമാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.

അപകടം പതിവാകുന്നു

കഴിഞ്ഞ ആഴ്ചയിൽ രണ്ട് ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. ഭാഗ്യംകൊണ്ടു മാത്രമാണ് പരിക്കില്ലാതെ രക്ഷപ്പെട്ടത്. ഇലകൾ മൂർച്ചയേറിയ പുല്ലുൾപ്പെടെയുള്ള കാടാണിവിടെയുള്ളത്. ഇതിനാൽ തന്നെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവരുടെ ശരീരത്തിൽ ഇലകൾ തട്ടി മുറിവുണ്ടാകുന്നുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL