SignIn
Kerala Kaumudi Online
Thursday, 15 October 2026 1.24 AM IST

കാട്ടാന നെൽകൃഷി നശിപ്പിച്ചു

kri
കാട്ടിക്കുളത്ത് കാട്ടാന നശിപ്പിച്ച നെൽകൃഷി

കാട്ടിക്കുളത്തിറങ്ങിയത് സ്ഥിരം ശല്യക്കാരനായി ആന

മാനന്തവാടി: കാട്ടിക്കുളം ടൗണിനടുത്ത് കാട്ടാന നെൽകൃഷി നശിപ്പിച്ചു. കണികുടി പങ്കജം, കണികുടി മണികണ്ടൻ എന്നിവരുടെ നെൽകൃഷിയും കാപ്പിയും വാഴയുമാണ് കാട്ടാന നശിപ്പിച്ചത്. ശക്തമായ ഷോക്ക് ഫെൻസിഗും ഗെയിറ്റും തകർത്താണ് കാട്ടാന തോട്ടത്തിൽ ഇറങ്ങിയത്. രണ്ടാഴ്ച മുമ്പ് ഇതേ ആന കാട്ടിക്കുളം ടൗണിനടുത്തുള്ള താണിക്കുഴി സത്യവൃതൻ, നസീമ മൻസിൽ റുഖിയ, അഷറഫ് എന്നിവരുടെ തോട്ടത്തിൽ കയറി കൃഷി നശിപ്പിച്ചിരുന്നു. ഫെൻസിഗ് തകർത്താണ് അന്നും ആന തോട്ടത്തിലെത്തിയത്. ടോർച്ചുകണ്ടാൽ മറഞ്ഞ് നിന്ന് ആൾ അടുത്തെത്തിയാൽ ഓടി വന്ന് ആക്രമിക്കുന്ന സ്വഭാവക്കാരനാണ് ഈ ആന. കഴിഞ്ഞ ദിവസം ചേലൂർ മണ്ണുണ്ടിയിൽ ആനയിറങ്ങിയതറിഞ്ഞെത്തിയ വനപാലക്കരെ ആക്രമിക്കാൻ ആന പാഞ്ഞടുത്തിരുന്നു. പിന്നീട് ആർ.ആർ.ടി. സംഘം വന്നാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്. വെള്ളാംചേരിയിലെ കുഞ്ചിലനെ കൊലപ്പെടുത്തിയ അതെ ആനതന്നെയാണ് ഇതെന്ന് നാട്ടുകാർ പറഞ്ഞു. ആറ് മാസം മുമ്പ് ചേലൂർ ചിന്നനെ ആക്രമിച്ചിരുന്നതും ഇതേ ആനയാണന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്. കൃഷി നാശത്തിന് തുച്ചമായ നഷ്ട്ട പരിഹാരവും അതിനായുള്ള നടപടികൃമങ്ങളും കാരണം പലരും നഷ്ടപരിഹാരത്തിന് അപേക്ഷ കൊടുക്കാറില്ല. കൊലയാളിയുംസ്ഥിരം ശല്യക്കാരനുമായ ഈ ആനയെ മയക്കുവെടിവെച്ച് പിടികൂടി ഡിപ്പാർട്ടുമെന്റിന്റെ ഭാഗമാക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഇല്ലെങ്കിൽ ശക്തമായപ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നാണ് നാട്ടുകാർപ റയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL