SignIn
Kerala Kaumudi Online
Monday, 13 July 2026 2.40 AM IST

യുദ്ധവിമാനത്തിൽ 1600 അടി ഉയരത്തിൽ ഇന്ധനം നിറയ്ക്കാൻ ശ്രമം, യു.എസിൽ വൻ അപകടം

pic

വാഷിംഗ്ടൺ: ഇന്ധനം നിറയ്ക്കുന്നതിനിടെ ടാങ്കർ വിമാനവുമായി കൂട്ടിയിടിച്ച് യു.എസ് യുദ്ധവിമാനം തകർന്നു വീണു. അമേരിക്കൻ വ്യോമസേനയുടെ എഫ് -35 ബി യുദ്ധവിമാനമാണ് ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്ന ടാങ്കറുമായി കൂട്ടിയിടിച്ച് തകർന്നത്. കാലിഫോർണിയയിലെ ഇംപീരിയൽ കൗണ്ടിയിലാണ് സംഭവം.

എകദേശം 1600 അടിഉയരത്തിൽ ആകാശത്ത് വച്ച് എഫ് -35 ബി യുദ്ധവിമാനത്തിന്റെ ഇന്ധനം തീരുകയായിരുന്നു. തുടർന്ന് ഇതിൽ ഇന്ധനം നിറയ്ക്കാനെത്തിയ കെ.സി -130 ജെ ടാങ്കർ വിമാനം എഫ് -35 ബി യുദ്ധവിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് യുദ്ധവിമാനത്തിന്റെ പെെലറ്റ് വിമാനത്തിൽ നിന്നും പാരച്യൂട്ട് മാർഗം പുറത്തു കടന്നു രക്ഷപെട്ടു. ടാങ്കർ വിമാനം സുരക്ഷിതമായി സമീപത്തെ തെർമൽ വിമാനത്താവളത്തിലിറക്കിയെന്നും വിമാനത്തിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്നും വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. യുദ്ധവിമാനത്തിൽ നിന്നും രക്ഷപ്പെട്ട പെെലറ്റ് ചികിത്സയിൽ തുടരുകയാണ്. അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, AMERICA, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360