SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

റിലയൻസ് ഫൗണ്ടേഷന്റെ 'വാട്ടർ ഫോർ ലൈഫ്'

waste

കൊച്ചി: ലോക ജലദിനത്തോടനുബന്ധിച്ച് റിലയൻസ് ഫൗണ്ടേഷൻ തുടക്കം കുറിച്ച 'വാട്ടർ ഫോർ ലൈഫ്' എന്ന ദേശീയ ക്യാമ്പയിൻ മുന്നേറുന്നു. ഭാരതത്തിലെ ജലസ്രോതസുകൾ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള ഈ ക്യാമ്പയിനിൽ ഇതിനകം 33,000ത്തിലധികം സന്നദ്ധപ്രവർത്തകർ പങ്കാളികളായി. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ 15 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 108 ജില്ലകളിൽ ഈ പദ്ധതി നടപ്പിലാക്കി. 912 ഗ്രാമങ്ങളിലായി ഏകദേശം 1400ലധികം ജലാശയങ്ങളാണ് ക്യാമ്പയിനിലൂടെ ശുദ്ധീകരിച്ചത്.

പദ്ധതിയുടെ ഭാഗമായി സന്നദ്ധ പ്രവർത്തകർ ജലാശയങ്ങളിൽ നിന്ന് 85,000 കിലോയിലധികം പ്ലാസ്റ്റിക് ഖരമാലിന്യങ്ങൾ നീക്കം ചെയ്തു. കർഷകർ, സ്ത്രീശക്തി ഗ്രൂപ്പുകൾ, യുവാക്കൾ, ആരോഗ്യ പ്രവർത്തകർ, റിലയൻസ് ജീവനക്കാർ എന്നിവർക്കൊപ്പം പ്രാദേശിക ഭരണകൂടങ്ങളും ഈ ദൗത്യത്തിന്റെ ഭാഗമായി. കേരളത്തിൽ കൊച്ചി ബീച്ച് ശുദ്ധീകരണ പ്രവർത്തനങ്ങളിൽ മത്സ്യത്തൊഴിലാളി സമൂഹവും മുൻസിപ്പൽ ശുചീകരണ തൊഴിലാളികളും പങ്കെടുത്തു.

ജലസംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി റിലയൻസ് ഫൗണ്ടേഷൻ പരിശീലിപ്പിച്ച 2,500 'വില്ലേജ് ക്ലൈമറ്റ് ചാമ്പ്യന്മാരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

നർമ്മദ നദിയിലെ ഘാട്ടുകൾ, പ്രതാപ്ഗഡിലെ ദിപേശ്വർ തലാബ്, ഗോദാവരി തടത്തിലെ കുൽബെഹ്‌റ പോഷകനദി, കൊച്ചി ബീച്ച്, രങ്കാല തടാകം തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട നിരവധി ജലസ്രോതസുകൾ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360