SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.17 AM IST

യു.പി.ഐയിലെ എം.ഡി.ആറിൽ പ്രതിഷേധം കനക്കുന്നു

mdr

കൊച്ചി: 2,000 രൂപയുടെ മുകളിലുള്ള യു.പി.എ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്(എം.ഡി.ആർ) നിർബന്ധമാക്കുന്നതിനെതിരെ കേരള ടെക്സ്റ്റയിൽ ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.എ) ജില്ലാ കമ്മറ്റി ഇന്ന് രാവിലെ 10ന് പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിക്കും. കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ ഭൂരിഭാഗം ഇടപാടുകളും ഡിജിറ്റൽ പേയ്‌മെന്റ് വഴിയാണ് നടക്കുന്നത്. കട വാടക, വൈദ്യുതി, ജീവനക്കാരുടെ ശമ്പളം, ടാക്‌സ്, മറ്റ് ചെലവുകൾ എല്ലാം കഴിഞ്ഞാൽ പല റീട്ടെയിൽ, ഹോൾസെയിൽ സ്ഥാപനങ്ങളുടെയും മാർജിൻ നാല് മുതൽ അഞ്ച് ശതമാനം വരെയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇതിനുപുറമേ 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് എം.ഡി.ആർ നൽകേണ്ടിവന്നാൽ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവർ പറഞ്ഞു.കെ.ടി.ജി.എ എറണാകുളം ജില്ല കമ്മറ്റി ഓഫീസിൽ നിന്നും ആരംഭിക്കുന്ന മാർച്ച് സംസ്ഥാന സെക്രട്ടറി കെ.കൃഷ്‌ണനും ട്രഷറർ എം.എൻ. ബാബുവും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന ധർണ ടി. ജെ വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബീന കണ്ണൻ മുഖ്യപ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360