
കൊച്ചി: ഡിജിറ്റൽ, യു.പി.ഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് അധിക ചാർജും മറ്റ് സേവന നിരക്കുകളും ഈടാക്കാനുള്ള നീക്കത്തിനെതിരെ ഫെഡറേഷൻ ഒഫ് ബിസിനസ് ഓർഗനൈസേഷൻ പ്രതിഷേധിച്ചു. 48 സംഘടനകളുടെ ജനറൽ ബോഡി യോഗം ഇതിനെതിരെ പ്രമേയം പാസാക്കി.
ചെറുകിട, ഇടത്തരം വ്യാപാര മേഖലയ്ക്ക് വലിയ ബാദ്ധ്യതയുണ്ടാക്കുന്ന തീരുമാനമാണിതെന്ന് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാനും യോഗം തീരുമാനിച്ചു.
പുതിയ ഭാരവാഹികൾ
2026-28 കാലയളവിലെ സംസ്ഥാന ഭാരവാഹികളായി അനസ് മന്നാറാ ആലപ്പുഴ (പ്രസിഡന്റ്), കെ.എം. മുഹമ്മദ് സഗീർ എറണാകുളം (ജന. സെക്രട്ടറി), ജോഹർ ടോംടൺ കോഴിക്കോട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |