
ബംഗളൂരു: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ(എൽ.ഐ.സി)2026–27ലെ അഖിലേന്ത്യാ കായികമേളയ്ക്ക് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ തുടക്കമായി. എൽ.ഐ.സി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ആർ. ദൊരൈസ്വാമി മേള ഉദ്ഘാടനം ചെയ്തു.
നാല് ദിവസം നീളുന്ന മത്സരങ്ങളിൽ കാരംസ്, ചെസ്, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, വോളിബോൾ, അത്‌ലറ്റിക്സ് എന്നീ ആറ് ഇനങ്ങളാണുള്ളത്. എൽ.ഐ.സിയുടെ എട്ട് സോണുകളിൽ നിന്നുള്ള 376 കായികതാരങ്ങൾ പങ്കെടുക്കും.
മത്സരങ്ങൾക്കപ്പുറം വ്യക്തിത്വ വികസനത്തിലും കായികരംഗം പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ആർ. ദൊരൈസ്വാമി പറഞ്ഞു. കായികതാരങ്ങളോട് ആവേശത്തോടെയും കായികമാന്യതയോടെയും മത്സരിക്കാനും കഴിവിന്റെ പരമാവധി പുറത്തെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. ഒക്ടോബർ എട്ടിന് ഗെയിംസ് സമാപിക്കും.
ഉദ്ഘാടന ചടങ്ങിൽ എക്സിക്യുട്ടീവ് ഡയറക്ടർ (എച്ച്.ആർ.ഡി & ട്രെയിനിംഗ്) എസ്. ഗിരിജ, എക്സിക്യൂട്ടീവ് ഡയറക്ടർ (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ) പ്രദീപ് പി. ഷേണായി, എക്സിക്യൂട്ടീവ് ഡയറക്ടർ (പേഴ്സണൽ) ലതാ മടമ്പത്ത്, സൗത്ത് സെൻട്രൽ സോൺ സോണൽ മാനേജർ എസ്. ശരവണ രമേശ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |