
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം ഗൾഫ് രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതിനാൽ പ്രവാസി ഇന്ത്യയ്ക്കാർ ബാങ്കുകളിലെ നിക്ഷേപം വൻതോതിൽ പിൻവലിക്കുന്നു. യുദ്ധം തുടങ്ങിയതിന് ശേഷം പ്രവാസി സാന്നിദ്ധ്യം ശക്തമായ ഹോസ്‌പിറ്റാലിറ്റി, ടൂറിസം, വിദ്യാഭ്യാസ മേഖലകൾ നിശ്ചലമായതാണ് തിരിച്ചടി ശക്തമാക്കിയത്. ഗൾഫ് രാജ്യങ്ങളിൽ ഈ മേഖലകളിൽ അറുപത് ശതമാനം ജീവനക്കാരും മൂന്നിലൊന്ന് സംരംഭകരും ഇന്ത്യയിൽ നിന്നാണ്. മാർച്ചിൽ വിദേശ ഇന്ത്യയ്ക്കാർ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് 200 കോടി ഡോളർ(19,200 കോടി രൂപ) പിൻവലിച്ചുവെന്ന് റിസർവ് ബാങ്ക് കണക്കുകൾ വ്യക്തമാക്കി. രാജ്യത്തെ ബാങ്കുകളിലെ എൻ.ആർ.ഐ നിക്ഷേപം മാർച്ചിൽ 16,565 കോടി ഡോളറായാണ്(15.90 ലക്ഷം കോടി രൂപ) ഇടിഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പ്രവാസി നിക്ഷേപ ഒഴുക്ക് 1,441 കോടി ഡോളറായി(1.38 ലക്ഷം കോടി രൂപ) കുറഞ്ഞു. 2024-25 വർഷത്തിൽ പ്രവാസികൾ 1,616 കോടി ഡോളർ (1.55 ലക്ഷം കോടി രൂപ) ബാങ്കുകളിൽ നിക്ഷേപിച്ചിരുന്നു.
നോൺ റെസിഡന്റ് എക്‌സ്ണേൽ രൂപ അക്കൗണ്ടുകളിലും നോൺ റെസിഡന്റ് ഓർഡിനറി അക്കൗണ്ടുകളിലുമാണ് നിക്ഷേപം കുത്തനെ കുറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |