SignIn
Kerala Kaumudi Online
Wednesday, 08 July 2026 12.58 AM IST

വിദേശനാണയ ശേഖരം 66,693 കോടി ഡോളറിലേക്ക് ഇടിഞ്ഞു

fc

കൊച്ചി: ജൂൺ 26ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണയ ശേഖരം 565 കോടി ഡോളർ കുറഞ്ഞ് 66,693 കോടി ഡോളറാറിലേക്ക് താഴ്ന്നു. വിദേശ കറൻസി ആസ്തിയിലെ കുറവും മൂല്യനിർണയത്തിലെ മാറ്റങ്ങളുമാണ് ശേഖരത്തിൽ ഇടിവുണ്ടാക്കിയത്. ആഗോള വിപണിയിലെ ചാഞ്ചാട്ടവും രൂപയുടെ മൂല്യം നിലനിർത്താൻ ആർ.ബി.ഐ നടത്തിയ ഇടപെടലുകളും ശേഖരത്തെ ബാധിച്ചു. നിലവിലെ കരുതൽ ശേഖരം നിരവധി മാസത്തെ ഇറക്കുമതിച്ചെലവ് നിറവേറ്റാൻ പര്യാപ്തമാണെന്നും വിദേശ സാമ്പത്തിക ആഘാതങ്ങളെ നേരിടാൻ ഇന്ത്യയ്ക്ക് ശക്തമായ പ്രതിരോധശേഷി നൽകുന്നതായും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കൊച്ചി: ജൂൺ 26ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 5.65 ബില്യൺ ഡോളർ കുറഞ്ഞ് 666.93 ബില്യൺ ഡോളറായതായി റിസർവ് ബാങ്ക് അറിയിച്ചു. വിദേശ കറൻസി ആസ്തിയിലെ കുറവും മൂല്യനിർണയത്തിലെ മാറ്റങ്ങളുമാണ് ശേഖരത്തിൽ ഇടിവുണ്ടാക്കിയത്. ആഗോള വിപണിയിലെ ചാഞ്ചാട്ടവും രൂപയുടെ മൂല്യം നിലനിർത്താൻ ആർ.ബി.ഐ നടത്തിയ ഇടപെടലുകളും ശേഖരത്തെ ബാധിച്ചതായി വിലയിരുത്തുന്നു. നിലവിലെ കരുതൽ ശേഖരം നിരവധി മാസത്തെ ഇറക്കുമതിച്ചെലവ് നിറവേറ്റാൻ പര്യാപ്തമാണെന്നും വിദേശ സാമ്പത്തിക ആഘാതങ്ങളെ നേരിടാൻ ഇന്ത്യയ്ക്ക് ശക്തമായ പ്രതിരോധശേഷി നൽകുന്നതായും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കരുതൽ ശേഖരത്തിലെ മാറ്റം

  • മുൻവാരം : 67,258 കോടി ഡോളർ
  • നിലവിൽ : 66,693 കോടി ഡോളർ
  • കുറവ് : 565 കോടി ഡോളർ

ഇടിവിന് കാരണം

  • വിദേശ കറൻസി ആസ്തിയിലെ കുറവ്
  • മൂല്യനിർണയത്തിലെ മാറ്റങ്ങൾ
  • ആർ.ബി.ഐയുടെ വിപണി ഇടപെടൽ
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CURRENCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360