
കൊച്ചി: ഇന്ത്യയും യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ) കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങൾക്കും കയറ്റുമതി മേഖലയ്ക്കും വൻ അവസരങ്ങൾ തുറന്നുനൽകുമെന്ന് വിദഗ്ദ്ധർ. കേരളത്തിന്റെ തനതായ മേഖലകൾക്ക് കരാർ നേട്ടമാകും. സമുദ്രോത്പന്നങ്ങൾ, സുഗന്ധ വ്യഞ്ജനം, കൃഷി, ഭക്ഷ്യ സംസ്കരണം, ഐടി, വിദ്യാഭ്യാസം, തുണിത്തരങ്ങൾ, കൈത്തറി, എഞ്ചിനീയറിംഗ് മേഖലകൾക്ക് വ്യാപാര കരാർ പ്രയോജനപ്പെടുമെന്നും ‘ഇന്ത്യ-ഇ.യു സ്വതന്ത്ര വ്യാപാര കരാറിലൂടെയുള്ള അവസരങ്ങൾ’ എന്ന വിഷയത്തിലെ കൊച്ചിയിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ സംസാരിച്ച വിദഗ്ദ്ധർ വ്യക്തമാക്കി. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ, സംസ്ഥാന വ്യവസായ വകുപ്പ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ജെ.ഡി.ജി.എഫ്.ടി) കൊച്ചി ഓഫീസ്, സെന്റർ ഫോർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലോ (സി.ടി.ഐ.എൽ) എന്നിവർ ചേർന്നാണ് എ.യു സ്മോൾ ഫിനാൻസ് ബാങ്കിന്റെ പിന്തുണയോടെ പരിപാടി സംഘടിപ്പിച്ചത്. സമുദ്രോൽപ്പന്ന കയറ്റുമതി മേഖലയിൽ കൊഞ്ച്, ഫ്രീസ് ചെയ്ത മത്സ്യം, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് കരാറിലൂടെ വലിയ വിപണി നേടാനാകുമെന്ന് ഫിക്കി കേരള കൗൺസിൽ എക്‌സ്‌പോർട്ട് ടാസ്ക് ഫോഴ്സ് ചെയറും എം.പി.ഇ.ഡി.എ വൈസ് പ്രസിഡന്റുമായ അലക്‌സ് കെ. നൈനാൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |