
അങ്കമാലി: കേരള ബഡ്ജറ്റിൽ പത്ത് കോടി നീക്കിവച്ച ജുവലറി പാർക്ക് ഈ വർഷം തന്നെ തുടങ്ങുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രഖ്യാപിച്ചു.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെ.ജി.എസ്.എം.എ) സംസ്ഥാന സമ്മേളനം അങ്കമാലിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പദ്ധതിയുടെ ഫെസിലിറ്റേറ്ററാണെന്നും സ്വർണ വ്യാപാരികളാണ് പ്രമോട്ടർമാരെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജുവലറി പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ വിദേശ സന്ദർശകരെ കൂടുതൽ ആകർഷിക്കാനും കേരളത്തെ ആഭരണ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി ഉയർത്താനും സഹായിക്കും. ആഭരണങ്ങളുടെ നിർമ്മാണവും ഡിസൈനിംഗും ഒരേ കേന്ദ്രത്തിൽ നടക്കുന്നതിലൂടെ ഈ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം രാജ്യത്തെ ഏറ്റവും വലിയ സ്വർണാഭരണ ഉപഭോക്തൃ സംസ്ഥാനമാണെങ്കിലും വ്യാപാര രംഗത്തെ വഞ്ചനകളിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാന്തരവും അനധികൃതവുമായ സ്വർണവ്യാപാരം അവസാനിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചടങ്ങിൽ പങ്കെടുത്തു.
ഗോൾഡ് ഹബ് സ്ഥാപിതമാകുന്നതോടെ കൂടുതൽ വരുമാനം സംസ്ഥാന ഖജനാവിലേക്ക് എത്തുമെന്നും. രജിസ്ട്രേഷൻ ഇല്ലാതെ അനധികൃത സ്വർണവ്യാപാരം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ.ജി.എസ്.എം.എ ജനറൽ സെക്രട്ടറി എസ്. അബ്ദുൾ നാസർ ആവശ്യപ്പെട്ടു. നികുതി സംവിധാനത്തിലെ ചോർച്ച രാജ്യത്തിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചെന്ന് പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |