
കൊച്ചി: പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 88-ാമത് ഷോറൂം കടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു. എം.എം. നസീർ എം.എൽ.എയും കിംസാറ്റ് ആശുപത്രി ചെയർമാൻ എസ്. വിക്രമനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷാനി എസ്.എസ്., വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സനൽകുമാർ, പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സി.ഇ.ഒ കിരൺ വർഗീസ്, ഡയറക്ടർമാരായ സിസിലി പോൾ, ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, ഡോ. പീറ്റർ പോൾ, അജോ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയുടെ വിപണനമാണ് പുതിയ ഷോറൂമിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വർണം, വെള്ളി നാണയങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളും പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു.
'പിട്ടാപ്പിള്ളിൽ ദിൽ സെ ദീപാവലി ഫെസ്റ്റ്' നവംബർ 15 വരെ എല്ലാ ഷോറൂമുകളിലും തുടരും. പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്ക് 60 ശതമാനം വരെ വിലക്കിഴിവ്, നോ-കോസ്റ്റ് ഇ.എം.ഐ, 31,000 രൂപ വരെ ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവയാണ് പ്രധാന ഓഫറുകൾ. വിവിധ ഉത്പന്ന വിഭാഗങ്ങൾക്ക് പ്രത്യേക ഇ.എം.ഐ, ക്യാഷ്ബാക്ക് പദ്ധതികളും ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |