SignIn
Kerala Kaumudi Online
Saturday, 07 November 2026 1.13 AM IST

 ഏജീസ് ഫെഡറൽ ലൈഫിന്റെ വെൽത്ത് ഇൻഫിനിറ്റി പ്ലാൻ

welth

കൊച്ചി: ദീർഘകാല സമ്പത്ത് സൃഷ്ടിക്കാനും ലൈഫ് ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കുന്ന പുതിയ യൂണിറ്റ് ലിങ്ക്ഡ് പ്ലാനുമായി ഏജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ്. 'വെൽത്ത് ഇൻഫിനിറ്റി' എന്ന പേരിലുള്ള പദ്ധതിയിൽ ഉപഭോക്താക്കൾക്ക് രണ്ട് ഓപ്ഷനുകളുണ്ട്.

10 മുതൽ 40 വർഷം വരെ കാലാവധിയുള്ള 'വെൽത്ത് പ്ലാൻ', 100 വയസ് വരെ നിക്ഷേപത്തിനൊപ്പം ലൈഫ് ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കുന്ന 'ലെഗസി പ്ലാൻ' എന്നിവയാണ് ഓപ്ഷനുകൾ. പോളിസിയുടെ അഞ്ചു വർഷം പൂർത്തിയാക്കിയ ശേഷം ആറാം വർഷം മുതൽ നിശ്ചിത ഇടവേളകളിൽ ഫണ്ടിൽനിന്ന് തുക പിൻവലിക്കാനുള്ള സിസ്റ്റമാറ്റിക് വിത്ഡ്രോവൽ സൗകര്യവുമുണ്ട്.

കുറഞ്ഞ വാർഷിക പ്രീമിയം രണ്ട് ലക്ഷം രൂപയും ഒറ്റത്തവണ പ്രീമിയം അഞ്ച് ലക്ഷം രൂപയുമാണ്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGIS FEDERAL LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360