SignIn
Kerala Kaumudi Online
Friday, 06 November 2026 1.50 PM IST

അഗ്നിപഥ് പദ്ധതിയിലെ മാറ്റം സേവനത്തിലുള്ള അഗ്നിവീർമാർക്ക് മാത്രം; പുതിയ റിക്രൂട്ട്‌മെന്റിന് നാല് വർഷം തന്നെ

agniveer
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: അഗ്നിപഥ് സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ മാറ്റങ്ങൾ ബാധകമാകുന്നത് നിലവിൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന അഗ്നിവീർമാർക്ക് മാത്രം. 2026 ഡിസംബറിന് ശേഷം സൈന്യത്തിൽ ചേരുന്ന പുതിയ റിക്രൂട്ട്‌മെന്റുകൾക്ക് നിലവിലെ നാല് വർഷത്തെ സേവനകാലാവധി തന്നെ തുടരും. പുതിയ ബാച്ചുകൾക്കുള്ള നിയമങ്ങളിൽ പിന്നീട് മാറ്റം വരുത്തുമോ എന്ന കാര്യം സായുധസേനയുടെ ആവശ്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനിക്കുക.

നിലവിൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഒൻപത് ബാച്ചുകളിലെ അഗ്നിവീർമാർക്കാണ് പുതിയ മാറ്റം ബാധകമാകുന്നത്. ഇവരുടെ ഇവരുടെ ആദ്യ നാല് വർഷത്തെ സേവനകാലാവധി പൂർത്തിയാകുമ്പോൾ ഓരോ ബാച്ചിലെയും ആദ്യ 25 ശതമാനം പേരെ പതിവ് സൈനിക വിഭാഗത്തിലേക്ക് ഉൾപ്പെടുത്തുന്ന നിലവിലെ വ്യവസ്ഥയിൽ മാറ്റമുണ്ടാകില്ല.

എന്നാൽ, നാല് വർഷത്തെ സേവനത്തിനുശേഷം പിരിഞ്ഞുപോകേണ്ട ബാക്കി 75 ശതമാനം അഗ്നിവീർമാർക്ക് രണ്ട് വർഷം കൂടി സൈന്യത്തിൽ തുടരാൻ അവസരം നൽകും. ഈ അധിക സേവനകാലാവധി പൂർത്തിയാകുന്നതോടെ ഇവരെയും സ്ഥിരം സൈനിക വിഭാഗത്തിൽ ഉൾപ്പെടുത്തും.

എന്നാൽ,​ 2026 ഡിസംബറിന് ശേഷം സൈന്യത്തിൽ ചേരുന്നവർക്കെല്ലാം നിലവിലെ നാല് വർഷത്തെ സേവന മാതൃക തന്നെയായിരിക്കും ബാധകമാകുക. പുതിയ ബാച്ചുകൾക്കുള്ള നിയമങ്ങൾ സായുധസേനയുടെ ആവശ്യങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്ത് പിന്നീട് പുനഃപരിശോധിക്കുമെന്ന് പ്രതിരോധവൃത്തങ്ങൾ വ്യക്തമാക്കി.

English Summary

The Centre’s changes to the Agnipath scheme will apply only to nine batches of serving Agniveers. After four years, the remaining 75% who are not selected for regular service will get an additional two years in the armed forces, with an opportunity for permanent recruitment. However, new recruits joining after December 2026 will continue to serve under the existing four-year tenure.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGNIPATH SCHEME, AGNIVEER, AGNIPATH SCHEME CHANGES, AGNIVEER SERVICE PERIOD, INDIAN ARMY RECRUITMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360