SignIn
Kerala Kaumudi Online
Saturday, 07 November 2026 2.02 AM IST

വാഹന റീട്ടെയിൽ വിൽപ്പനയിൽ 23.8% ഇടിവ്

car

ഇരുചക്ര, പാസഞ്ചർ വാഹനങ്ങൾക്ക് തിരിച്ചടി

കൊച്ചി: രാജ്യത്തെ വാഹന റീട്ടെയിൽ വിൽപ്പനയിൽ ഒക്ടോബറിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23.8 ശതമാനം ഇടിവ്. ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ(ഫാഡ) കണക്കുകളനുസരിച്ച് 31,72,466 വാഹനങ്ങളാണ് ഒക്ടോബറിൽ രജിസ്റ്റർ ചെയ്തത്. 2025 ഒക്ടോബറിൽ ഇത് 41,63,555 ആയിരുന്നു. എന്നാൽ സെപ്തംബറിനെ അപേക്ഷിച്ച് വിൽപ്പന 25.05 ശതമാനം ഉയർന്നു. ഒക്ടോബറിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിൽപ്പനയാണിത്.

കഴിഞ്ഞ വർഷം നവരാത്രിയും ദീപാവലിയും ഒക്ടോബറിൽ ഒരുമിച്ചെത്തിയതും ജി.എസ്.ടി നിരക്കിളവിനെത്തുടർന്നുണ്ടായ അധിക ഡിമാൻഡും ഇത്തവണ ഉയർന്ന അടിസ്ഥാനമായി മാറിയതാണ് വാർഷിക ഇടിവിന് പ്രധാന കാരണം.

ഇരുചക്ര വാഹന വിൽപ്പന 28.35 ശതമാനവും പാസഞ്ചർ വാഹന വിൽപ്പന 14.23 ശതമാനവും കുറഞ്ഞു. അതേസമയം വാണിജ്യ വാഹനങ്ങൾ 2.29 ശതമാനം, മുച്ചക്ര വാഹനങ്ങൾ 3.97 ശതമാനം, ട്രാക്ടറുകൾ 3.10 ശതമാനം, നിർമാണ ഉപകരണങ്ങൾ 22.07 ശതമാനം എന്നിങ്ങനെ വളർച്ച നേടി.

ഇലക്ട്രിക് വാഹന വിൽപ്പന 3.55 ലക്ഷം യൂണിറ്റിലെത്തി റെക്കാഡിട്ടു. മുൻവർഷത്തെ അപേക്ഷിച്ച് 44.88 ശതമാനമാണ് വർധന. മൊത്തം വാഹന വിൽപ്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ പങ്ക് ആറ് ശതമാനത്തിൽനിന്ന് 11.5 ശതമാനമായി ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAR SALE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360