ലാഹോർ: മോശം ഫോമിനെ തുടർന്ന് ആഭ്യന്തര ക്രക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച് തിരിച്ചുവരാൻ ഒരുങ്ങുന്ന പാക് ക്രിക്കറ്റ് താരം ബാബർ അസമിന് വീണ്ടും നിരാശ. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാനിറങ്ങിയ താരത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഖ്വായിദ് ഇ അസം ട്രോഫിയിൽ ലാഹോർ വൈറ്റ്സിനായി ഫാറ്റയ്‌ക്കെതിരെ കളിച്ച ബാബർ ആദ്യ ഇന്നിംഗ്സിൽ 28 റൺസും രണ്ടാം ഇന്നിംഗ്സിൽ 42 റൺസുമെടുത്താണ് പുറത്തായത്. രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടമായതിനു പിന്നാലെ നിരാശയോടെ ബാറ്റ് നിലത്തടിച്ചാണ് താരം മടങ്ങിയത്.
77 പന്തിൽ 42 റൺസെടുത്ത് മികച്ച ബാറ്റിംഗ് തുടരുന്നതിനിടെയാണ് ബാബർ പുറത്തായത്. ഫാറ്റ ബൗളർ ഷാഹീദ് അസീസിന്റെ പന്ത് ബാറ്റിന്റെ എഡ്‌ജിൽ തട്ടി ഫസ്റ്റ് സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന താരത്തിന്റെ കൈകളിലെത്തുകയായിരുന്നു.
നവംബർ ഒമ്പതിന് ശ്രീലങ്കയ്ക്കെതിരെയാണ് പാകിസ്ഥാന്റെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. റാവൽപിണ്ടിയിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ബാബറിന് ആഭ്യന്തര ക്രിക്കറ്റിലൂടെ ഫോമിലേക്ക് തിരിച്ചെത്താനുള്ള അവസാന അവസരമായിരുന്നു ഈ മത്സരം. എന്നാൽ രണ്ട് ഇന്നിംഗ്സുകളിലും വലിയ സ്കോർ കണ്ടെത്താനാകാത്തത് പാകിസ്ഥാൻ ടീമിനും ആശങ്കയാകുകയാണ്.
അതേസമയം ബാബറിന്റെ മോശം ബാറ്റിംഗ് സമീപകാലത്തായി പാകിസ്ഥാൻ ക്രിക്കറ്റിൽ വലിയ ചർച്ചയായിട്ടുണ്ട്. പാകിസ്ഥാനിൽ അരങ്ങേറിയ ത്രിരാഷ്ട്ര ടൂർണമെന്റിലും താരത്തിന് തിളങ്ങാനായിരുന്നില്ല. അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് തവണ മാത്രമാണ് രണ്ടക്കം കടന്നത്. 45, 34, 10, 29 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകൾ.
ശ്രീലങ്കയ്‌ക്കെതിരായ കലാശപ്പോരാട്ടത്തിൽ റൺസൊന്നുമെടുക്കാതെയാണ് താരം കൂടാരം കയറിയത്. തുടർച്ചയായ തിരിച്ചടികൾക്കിടെ ബാബറിന് നിർദേശവുമായി പാക് മുൻ ബാറ്റിംഗ് ഇതിഹാസം മുഹമ്മദ് യൂസഫും രംഗത്തെത്തി. വിദേശ രാജ്യങ്ങളിലെത്തി പരിശീലനം നടത്തുന്നതിലൂടെ ബാബറിന്റെ ബാറ്റിംഗ് സാങ്കേതികതയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനാകുമെന്നാണ് യൂസഫിന്റെ അഭിപ്രായം. വിദേശത്തെ വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ കളിക്കുന്നത് താരത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനും സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Babar Azam keeps getting dismissed in the same manner. Not a good sign! 😬
https://t.co/dLXh35ST7S
— Sheri. (@CallMeSheri1_) November 6, 2026
Pakistan star Babar Azam suffered another disappointment on his return to domestic cricket.Playing for Lahore Whites against FATA in the Quaid-e-Azam Trophy ahead of the Test series against Sri Lanka, Babar scored 28 runs in the first innings and 42 runs in the second innings.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |