
കൊച്ചി: ചെറിയ സമ്പാദ്യശീലങ്ങൾ ഭാവിയിൽ വലിയ സാമ്പത്തിക നേട്ടങ്ങൾക്ക് വഴിയൊരുക്കുമെന്ന സന്ദേശവുമായി ഫെഡറൽ ബാങ്കിന്റെ പുതിയ ദീപാവലി പരസ്യചിത്രം. 'ഛോട്ടി കോശിഷേം, ബഡി ഖുശിയാൻ' (ചെറിയ ശ്രമങ്ങൾ, വലിയ സന്തോഷങ്ങൾ) എന്ന പേരിലുള്ള ചിത്രം പൂർണമായും നിർമിതബുദ്ധി (എ.ഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഒരുക്കിയത്.
ഭാവിയിലേക്കായി ഭക്ഷണം ശേഖരിക്കുന്ന ഉറുമ്പുകളുടെ കൂട്ടായ പരിശ്രമമാണ് പരസ്യത്തിന്റെ പ്രമേയം. ചെറിയ ശ്രമങ്ങൾ തുടർച്ചയായി നടത്തുന്നതിലൂടെ വലിയ ലക്ഷ്യങ്ങൾ കൈവരിക്കാമെന്ന ആശയമാണ് ഇതിലൂടെ പങ്കുവയ്ക്കുന്നത്. ചെറിയ തുകകൾ പതിവായി സമ്പാദിക്കുന്നത് സാമ്പത്തിക സുരക്ഷയ്ക്ക് സഹായിക്കുമെന്ന സന്ദേശവും പരസ്യത്തിലുണ്ട്.
ദീപാവലി ആഘോഷത്തിനപ്പുറം ജീവിതത്തിൽ നല്ല സമ്പാദ്യശീലം വളർത്തിയെടുക്കാൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം.വി.എസ്. മൂർത്തി പറഞ്ഞു. പോപ്കോൺ ക്രിയേറ്റീവ്‌സിന്റെ സഹകരണത്തോടെ തയ്യാറാക്കിയ പരസ്യചിത്രം ബാങ്കിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |