SignIn
Kerala Kaumudi Online
Saturday, 07 November 2026 1.13 AM IST

ഓഹരി വിപണിയിൽ നാളെ മുഹൂർത്ത വ്യാപാരം

trading

ഉച്ചയ്ക്ക് 2.20 മുതൽ 3.30 വരെ പ്രത്യേക സെഷൻ

കൊച്ചി: ദീപാവലിയോടനുബന്ധിച്ചുള്ള ഈ വർഷത്തെ മുഹൂർത്ത വ്യാപാരം ഞായറാഴ്ച നടക്കും. എൻ.എസ്.ഇയും ബി.എസ്.ഇയും നവംബർ 8ന് പ്രത്യേക വ്യാപാര സെഷൻ സംഘടിപ്പിക്കും. പുതിയ സംവത് വർഷമായ 2083ന് തുടക്കം കുറിക്കുന്ന മുഹൂർത്ത വ്യാപാരം ഉച്ചയ്ക്ക് 2.20 മുതൽ 3.30 വരെയാണ്.

ഉച്ചയ്ക്ക് 2.05 മുതൽ 2.20 വരെ പ്രീ-ഓപ്പൺ സെഷൻ നടക്കും. ബ്ലോക്ക് ഡീൽ വ്യാപാരം ഉച്ചയ്ക്ക് 1.50 മുതൽ 2.05 വരെയാണ്. ഓഹരികൾക്ക് പുറമെ വിവിധ വിപണി വിഭാഗങ്ങളിലും പ്രത്യേക വ്യാപാരത്തിന് അവസരമുണ്ടാകും.

ദീപാവലി ദിനത്തിൽ പതിവ് വ്യാപാരം നടക്കില്ലെങ്കിലും മുഹൂർത്ത വ്യാപാരത്തിനായി വിപണികൾ തുറക്കും. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കുന്ന ഈ സെഷനിൽ നിക്ഷേപകർ സാധാരണയായി പ്രതീകാത്മകമായി ഓഹരികൾ വാങ്ങാറുണ്ട്. എന്നാൽ ഈ വ്യാപാരത്തിലെ ഇടപാടുകൾക്കും സാധാരണ വിപണി നിയമങ്ങളും തീർപ്പാക്കൽ വ്യവസ്ഥകളും ബാധകമാണ്.

മുഹൂർത്ത വ്യാപാരത്തിന് ശേഷം നവംബർ 9 തിങ്കളാഴ്ച പതിവ് വ്യാപാരം നടക്കും. നവംബർ 10ന് ദീപാവലി പ്രമാണിച്ച് വിപണികൾക്ക് അവധിയായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUHURAT TRADING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360