SignIn
Kerala Kaumudi Online
Tuesday, 06 October 2026 3.59 PM IST

കയറ്റുമതി മാന്ദ്യം ശക്തമാകുന്നു

container

കൊച്ചി: ചൈനയിലും യൂറോപ്പിലും മാന്ദ്യം ശക്തമായതോടെ ആഗസ്‌റ്റിൽ ഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞ് 3,470 കോടി ഡോളറിലെത്തി. ആഗോള മേഖലയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പ്രതികൂലമായി ബാധിച്ചു. അതേസമയം ഏപ്രിൽ മുതൽ ആഗസ്‌റ്റ് വരെയുള്ള അഞ്ച് മാസങ്ങളിൽ ഇന്ത്യയുടെ ഉത്‌പന്ന കയറ്റുമതി 5.3 ശതമാനം വളർച്ചയോടെ 32,886 കോടി ഡോളറിലെത്തി. ഐ.ടി, ഐ.ടി അനുബന്ധ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന സേവനങ്ങളുടെ കയറ്റുമതി ആഗസ്‌റ്റിൽ 3,069 കോടി ഡോളറായി ഉയർന്നു. ജൂലായിൽ സേവന കയറ്റുമതി 2,871 കോടി ഡോളറായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം 77,800 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ കയറ്റിഅയച്ച് ഇന്ത്യ റെക്കാഡിട്ടിരുന്നു. മൊബൈൽ ഫോണുകൾ, വാഹനങ്ങൾ, കൺസ്യൂമർ ഉത്പന്നങ്ങൾ, സ്വർണാഭരണങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ മികച്ച വളർച്ചയാണ് ദൃശ്യമായത്. ഉത്പാദന ബന്ധിത ആനുകൂല്യങ്ങളുമായി കേന്ദ്ര സർക്കാർ ആഗോള ബ്രാൻഡുകളെ ഇന്ത്യയിലേക്ക് നിക്ഷേപത്തിനായി ആകർഷിച്ചതാണ് കയറ്റുമതിയിൽ ഉണർവ് സൃഷ്ടിച്ചത്.

കഴിഞ്ഞ മാസം ഇന്ത്യയിലേക്കുള്ള ഉത്‌പന്ന ഇറക്കുമതി 3.3 ശതമാനം വളർച്ചയോടെ 6,440 കോടി ഡോളറായി. മുൻവർഷം ഇതേകാലയളവിൽ ഉത്പന്ന ഇറക്കുമതി 6,230 കോടി ഡോളറായിരുന്നു.

വ്യാപാര കമ്മി 2,300 കോടി ഡോളർ

ആഗസ്‌റ്റിൽ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞ് 3,470 കോടി ഡോളറിലെത്തി

വെല്ലുവിളി

ചൈനയിലെ സാമ്പത്തിക പ്രതിസന്ധി

ക്രൂഡോയിൽ വിലയിലെ ഇടിവ്

യൂറോപ്പിലെ മാന്ദ്യം

ചരക്ക് ഗതാഗത രംഗത്തെ അനിശ്ചിതത്വം

ആഗോള വിപണിയിലെ അനിശ്ചിതത്വം ശക്തമാണെങ്കിലും നടപ്പു സാമ്പത്തിക വർഷം ഇന്ത്യ ലക്ഷ്യമിടുന്ന 80,000 കോടി ഡോളറിന്റെ കയറ്റുമതി കൈവരിക്കാനാകും

സുനിൽ ബാർത്‌വാൾ

വാണിജ്യ സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360