
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ പ്രാരംഭ ഓഹരി വിൽപ്പന(ഐ.പി.ഒ) ഒക്ടോബർ 21ന് ആരംഭിച്ചേക്കും. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എക്‌സ്ചേഞ്ച് ലിസ്‌റ്റിംഗിന് ഒരുങ്ങുന്ന ജിയോ വിപണിയിൽ നിന്ന് 380 കോടി ഡോളർ(ഏകദേശം 36,480 കോടി രൂപ) സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.ഒക്ടോബർ 28ന് ഓഹരികൾ എക്‌സ്ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്യാനാണ് നീക്കമെന്ന് പ്രമുഖ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ജിയോയുടെ ടെലികോം ഡിവിഷന്റെ കടം തിരിച്ചടക്കാനാണ് ഓഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുക. ഈ വർഷം ജൂണിലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗത്തിൽ സെബി മുമ്പാകെ ജിയോയുടെ റെഡ് ഹെറിംഗ് പ്രോസ്‌പക്‌ടസ്(ഡി.ആർ.എച്ച്.പി) സമർപ്പിച്ചതായി ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. നിലവിൽ 2024ൽ നടന്ന ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ 290 കോടി ഡോളറിന്റെ ഐ.പി.ഒയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പബ്ളിക് ഇഷ്യു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |