
കൊച്ചി: ഉത്സവകാല തിരക്ക് കണക്കിലെടുത്ത് ഡെലിവറി ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ 10 പദ്ധതികളുമായി ആമസോൺ ഇന്ത്യ. 'ആശ്രയ' വിശ്രമകേന്ദ്രങ്ങൾ, മൊബൈൽ വാനുകൾ, ആരോഗ്യപരിരക്ഷ, ചൂട് പ്രതിരോധ സംവിധാനം, റോഡ് സുരക്ഷാ നടപടികൾ എന്നിവയാണ് പ്രധാന പദ്ധതികൾ. ഡെലിവറി ജീവനക്കാർക്കായി എ.സി വിശ്രമകേന്ദ്രങ്ങൾ, കുടിവെള്ളം, ചാർജിംഗ്, ശുചിമുറി, പ്രഥമശുശ്രൂഷ എന്നിവ ഒരുക്കിയിട്ടുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ അധിക ഇടവേളയും ജോലി ക്രമീകരണവും നൽകും. ഏകദേശം 90,000 ഡെലിവറി ജീവനക്കാർക്ക് വിപുലമായ ആരോഗ്യ-ഇൻഷ്വറൻസ് ആനുകൂല്യങ്ങളും ലഭ്യമാക്കും. 1.5 ലക്ഷം രൂപ വരെ മെഡിക്ലെയിം, 10,000 രൂപ വരെ ഒ.പി.ഡി. കവറേജ്, 10 ലക്ഷം രൂപ വരെ അപകട ഇൻഷ്വറൻസ് എന്നിവ ഇതിൽ ഉൾപ്പെടും. ഡെലിവറി ആപ്പിലെ ബ്രേക്ക് റിമൈൻഡർ, അടിയന്തര ഹെൽപ്ലൈൻ, സൗജന്യ ആംബുലൻസ്, ഡ്രൈവിംഗ് സുരക്ഷാ പരിശീലനം തുടങ്ങിയവയും നടപ്പാക്കും. സമാഹരിച്ച ശമ്പളത്തിന്റെ 80 ശതമാനം വരെ മുൻകൂറായി ലഭ്യമാക്കുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |