
കൊച്ചി: ജി.എസ്.ടി നടപടിക്രമങ്ങൾ ലളിതമാക്കാനും നികുതിദായകരുടെ ബാദ്ധ്യത കുറയ്ക്കാനുമുള്ള നിർദേശങ്ങൾ നാളെ നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗം പരിഗണിക്കും. ചില ജി.എസ്.ടി കുറ്റങ്ങൾ ക്രിമിനൽ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനൊപ്പം പ്രോസിക്യൂഷൻ നടപടികളുടെ പരിധി ഉയർത്തുന്നതും അജണ്ടയിലുണ്ട്. യഥാർത്ഥ നികുതിദായകർക്ക് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാക്കുക, റീഫണ്ട് വേഗത്തിലാക്കുക എന്നിവയാണ് മറ്റ് നിർദേശങ്ങൾ. ഐ.ടി, ഐ.ടി അധിഷ്‌ഠിത സേവനങ്ങൾ ഉൾപ്പെടെയുള്ള കയറ്റുമതി മേഖലകൾക്ക് നികുതി ഇളവ് പരിഗണിക്കും. വിദേശ ശാഖകൾക്ക് നൽകുന്ന ചില സേവനങ്ങൾ കയറ്റുമതിയായി പരിഗണിക്കാനും ആലോചനയുണ്ട്. ചെറുകിട സ്ഥാപനങ്ങൾക്ക് റിട്ടേൺ സമർപ്പണം ലളിതമാക്കാൻ നടപടി സ്വീകരിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |