SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.33 AM IST

സൂര്യൻ അപ്രത്യക്ഷമായാൽ  ഭൂമി ഇരുട്ടിലാവില്ല; ആദ്യത്തെ എട്ട് മിനിട്ടിൽ സംഭവിക്കുന്നത് അതിശയിപ്പിക്കും

sun

സൗരയൂഥത്തിന്റെ കേന്ദ്രം എന്ന് പറയുന്നത് സൂര്യനാണ്. ഈ സൂര്യനുചുറ്റുമാണ് ഭൂമിയടക്കമുള്ള ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നത്. ഭൂമി അതിന്റെ അച്ചുതണ്ടിൽ 23.5 ഡിഗ്രി ചരിഞ്ഞ് 24 മണിക്കൂറുകൊണ്ട് ഒരു തവണ കറങ്ങുന്നു. ഇതിനാലാണ് ഭൂമിയിൽ രാവും പകലും സംഭവിക്കുന്നത്. ഭൂമിയിലെ വെളിച്ചം, പ്രവർത്തനം എല്ലാം സൂര്യനെ ആശ്രയിച്ചാണ് ഉള്ളത്. അപ്പോൾ സൂര്യനില്ലെങ്കിൽ ഭൂമിയ്ക്ക് നിലനിൽപ്പുണ്ടോ?.

സൂര്യ പെട്ടെന്ന് അപ്രത്യക്ഷമാാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ആശ്ചര്യം എന്ന് പറയട്ടെ ആദ്യത്തെ എട്ട് മിനിട്ട് ഒന്നും സംഭവിക്കില്ല. സൂര്യ പ്രകാശം ഭൂമിയിലേക്ക് പതിക്കുന്നത് ഏകദേശം 150 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ്. പ്രകാശം ഏകദേശം സെക്കൻഡിൽ 300,​000 കിലോമീറ്റർ വേഗതയിൽ സഞ്ചിരിച്ച് എട്ട് മിനിട്ടിൽ കൂടുതൽ എടുത്താണ് ഭൂമിയിൽ പതിക്കുന്നത്. അതിനാൽ ആദ്യ എട്ട് മിനിട്ട് സൂര്യനിൽ നിന്ന് വന്ന പ്രകാശം ഭൂമിയിൽ ഉണ്ടാകും. അപ്പോൾ എല്ലാം സാധാരണരീതിയിൽ ആയിരിക്കും ഭൂമിയിൽ നടക്കുക.

sun

ആദ്യം രണ്ട് കാര്യങ്ങൾ സംഭവിക്കും

എട്ട് മിനിട്ടിനുശേഷം ആദ്യം ഭൂമി ഇരുട്ടാകും. സൂര്യന്റെ ഗുരുത്വാകർഷണബലത്തിലാണ് ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നത്. സൂര്യൻ അപ്രത്യക്ഷമായാൽ ഗുരുത്വാകർഷണബലം നഷ്ടമാകുകയും ഭൂമി അതിന്റെ നേർരേഖയിൽ നീങ്ങുകയും ചെയ്യുന്നു. ഭ്രമണപഥത്തിൽ തന്നെ മാറ്റം വരും. സൂര്യന്റെ ശക്തമായ ഗുരുത്വാകർഷണബലമാണ് ഭൂമിയെയും മറ്റ് ഗ്രഹങ്ങളെയും അതിന് ചുറ്റും വലം വയ്പ്പിക്കാൻ പ്രേരിപ്പിക്കുന്നത്. ഈ ഗുരുത്വാകർഷണബലം പെട്ടെന്ന് അപ്രത്യക്ഷമായാൽ ഭ്രമണപാതകൾ പിന്നെ നിലനിൽക്കില്ല. ആ നിമിഷം എവിടെയായിരുന്നാലും ഭൂമി ഒരു നേർരേഖയിൽ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കും.

sun

തണുപ്പ് കൂടുന്നു

സൂര്യപ്രകാശം ആദ്യം ഭൂമിയിൽ നിന്ന് പോകുമ്പോൾ വലിയ മാറ്റങ്ങൾ വരുന്നില്ല. കാരണം ആ സമയം ഭൂമിയുടെ അന്തരീക്ഷത്തിലും സമുദ്രങ്ങളിലും ചൂട് ഉണ്ടാകും. ഒറ്റയടിക്ക് താപനില കുറയില്ല. പകരം തണുപ്പ് ക്രമേണ കൂടുന്നു. ഏതാനുദിവസങ്ങൾക്കുള്ളിൽ ലോകത്തിന്റെ മിക്കഭാഗവും തണുത്ത് മരവിക്കാൻ തുടങ്ങും. താപനില ക്രമേണ താഴേക്ക് പോകുകയും രൂക്ഷമായ തണുപ്പ് രേഖപ്പെടുത്തുകയും ചെയ്യുന്നു.

sun

പ്രകാശസംശ്ലേഷണം നിലക്കുന്നു

ഹരിതസസ്യങ്ങൾ, അൽഗകൾ, ചില ബാക്ടീരിയകൾ എന്നിവ സൂര്യപ്രകാശം, ജലം, കാർബൺ ഡയോക്സെെഡ് എന്നിവ ഉപയോഗിച്ച് ആഹാരം (ഗ്ലൂക്കോസ്) നിർമ്മിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്ന പ്രക്രിയയാണ് പ്രകാശസംശ്ലേഷണം. സൂര്യപ്രകാശം ഇല്ലാതാകുന്നതോടെ പ്രകാശസംശ്ലേഷണം നിലയ്ക്കുന്നു. ഓക്സിജൻ ഉൽപാദനത്തെ ബാധിക്കും. ഏതാനും ചെറിയ ചെടികൾ ദിവസങ്ങൾക്കുള്ളിൽ നശിക്കും. മിക്ക മൃഗങ്ങളും മരിച്ചുതുടങ്ങും. കാലാവസ്ഥകൾ മാറും. സൂര്യനാണ് നമ്മുടെ ഏറ്റവും വലിയ ഊർജ്ജ സ്രോതസ്സ്. അതില്ലെങ്കിൽ നമ്മുടെ പ്രകൃതിദത്ത ഭക്ഷണവിളകളെല്ലാം നശിപ്പിക്കപ്പെടും. കൂടാതെ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഇത് ഭൂമിയൂടെയും ഭൂമിയിലെ ജീവന്റെയും നാശത്തിന് കാരണമാകും.

ചന്ദ്രന് എന്ത് സംഭവിക്കും?​

സൂര്യൻ അപ്രത്യക്ഷമായാലും ചന്ദ്രൻ വെളിച്ചം തരുമെന്ന് പലരും കരുതാം. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. ചന്ദ്രന് വെളിച്ചം നൽകുന്നത് സൂര്യനാണ്. സൂര്യൻ ഇല്ലാതായാൽ പിന്നെ ചന്ദ്രനും കാണില്ല. എന്നാൽ നക്ഷത്രങ്ങളെ കാണാൻ കഴിയും. അവ ദൂരെ നിന്ന് തിളങ്ങുകമാത്രമേ ചെയ്യുകയുള്ളൂ. ഭൂമിയ്ക്ക് ആവശ്യമായ വെളിച്ചം തരാൻ അവയ്ക്ക് കഴിയില്ല.

sun

അവശേഷിക്കുന്നത് ആരൊക്കെ

താപനില -100 ഡിഗ്രിയിൽ എത്തുമ്പോൾ ഭൂമി പൂർണമായും തണുപ്പിൽ പൊതിഞ്ഞിരിക്കും. ശക്തമായ ഹിമക്കാറ്റ് ഭൂമിയിൽ വീശാൻ തുടങ്ങും. സൂര്യൻ ഇല്ലാതായാൽ മനുഷ്യരും ഇല്ലാതാകും. എന്നാൽ സൂര്യപ്രകാശവുമായി യാതൊരു ബന്ധമില്ലാത്ത സമുദ്രത്തിന്റെ അടിത്തട്ടിൽ വസിക്കുന്ന ചില ജീവികൾ മാത്രം അതിജീവിക്കും. സൂക്ഷ്മജീവികൾക്കല്ലാതെ മറ്റാർക്കും ഭൂമിയിൽ അതിജീവിക്കാൻ കഴിയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SUN, EARTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360