അറ്റ്‌ലാന്റ: ഫുട്ബോൾ ആരാധകർ വർഷങ്ങളായി കാത്തിരുന്ന അപൂർവ നിമിഷത്തിനാണ് അറ്റ്‌ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയം വേദിയാകാൻ പോകുന്നത്. അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസി തന്റെ കരിയറിലാദ്യമായി ഇംഗ്ലണ്ട് ദേശീയ ടീമിനെതിരെ ബൂട്ടുകെട്ടാനൊരുങ്ങുകയാണ്. 2005ൽ അർജന്റീന സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ച മെസി രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അന്താരാഷ്ട്ര കരിയറിൽ ഇതാദ്യമായാണ് ഇംഗ്ളണ്ടിനെ നേരിടുന്നത്.
അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ സമീപ വർഷങ്ങളിൽ സൗഹൃദ മത്സരങ്ങളോ പ്രധാന ടൂർണമെന്റുകളിലെ നേർക്കുനേർ പോരാട്ടങ്ങളോ നടന്നിട്ടില്ല. ഫോക്ലാൻഡ്‌സ് യുദ്ധത്തിന്റെ ചരിത്രവും 1986ലെ ലോകകപ്പിൽ ഡീഗോ മറഡോണയുടെ 'ഹാൻഡ് ഓഫ് ഗോഡ്' എന്ന കുപ്രസിദ്ധമായ ഗോളും ഇംഗ്ളണ്ട്-അർജന്റീന പോരാട്ടത്തിലെ മറക്കാത്ത ഏടുകളാണ്. രണ്ട് പതിറ്റാണ്ടിനുശേഷം മറ്റന്നാൾ നടക്കാൻ പോകുന്ന ഇംഗ്ളണ്ട്-അർജന്റീന പോരാട്ടം ചരിത്രത്തിന്റെ കൂടി ഭാഗമാകും.
ക്ലബ് ഫുട്ബോളിൽ ഇംഗ്ലീഷ് ക്ലബുകൾക്കെതിരെ നിരവധി തവണ കളിച്ചിട്ടുണ്ടെങ്കിലും ദേശീയ ടീമിൽ ഇതാദ്യമായാണ് മെസി ഇംഗ്ളണ്ടിനെതിരെ ബൂട്ടണിയാനൊരുങ്ങുന്നത്. ഫുട്ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ സെമിഫൈനൽ മത്സരത്തിൽ മെസി തന്റെ ആദ്യ ഇംഗ്ലണ്ട് പോരാട്ടം അവിസ്മരണീയമാക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Lionel Messi is set to face England for the first time in his international career when Argentina take on England in the FIFA World Cup semifinal at Atlanta's Mercedes-Benz Stadium. Since making his Argentina debut in 2005, Messi has never played against England due to the absence of friendlies and major tournament meetings between the two nations. The match also revives one of football's greatest rivalries, remembered for the 1982 Falklands War backdrop and Diego Maradona's iconic "Hand of God" goal in the 1986 World Cup. While Messi has faced several English clubs in his club career, this will be his first appearance against the England national team.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |