SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.03 AM IST

അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഇടിവ്

export
ex

കൊ​ച്ചി​:​ ​അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള​ ​ഇ​ന്ത്യ​ൻ​ ​ഉ​ത്‌​പ​ന്ന​ങ്ങ​ളു​ടെ​ ​ക​യ​റ്റു​മ​തി​ ​ജൂ​ണി​ൽ​ 1.21​ ​ശ​ത​മാ​നം​ ​കു​റ​ഞ്ഞ് 817​ ​കോ​ടി​ ​ഡോ​ള​റാ​യി.​ ​അ​തേ​സ​മ​യം​ ​ഇ​ന്ത്യ​യി​ലേ​ക്കു​ള്ള​ ​അ​മേ​രി​ക്ക​ൻ​ ​ഇ​റ​ക്കു​മ​തി​ 33.86​ ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്ന് 550​ ​കോ​ടി​ ​ഡോ​ള​റി​ലെ​ത്തി.​ ​ഏ​പ്രി​ൽ​ ​മു​ത​ൽ​ ​ജൂ​ൺ​ ​വ​രെ​ 2,546​ ​കോ​ടി​ ​ഡോ​ള​റി​ന്റെ​ ​ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ​അ​മേ​രി​ക്ക​യി​ലേ​ക്ക് ​ക​യ​റ്റി​ ​അ​യ​ച്ച​ത്.​ ​മു​ൻ​വ​ർ​ഷം​ ​ഇ​തേ​കാ​ല​യ​ള​വി​നേ​ക്കാ​ൾ​ 0.06​ ​ശ​ത​മാ​നം​ ​കു​റ​വാ​ണി​ത്.​ ​ഫെ​ബ്രു​വ​രി​ 24​ ​മു​ത​ൽ​ ​ഇ​ന്ത്യ​ൻ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ​ട്രം​പ് ​ഭ​ര​ണ​കൂ​ടം​ 150​ ​ദി​വ​സ​ത്തേ​ക്ക് ​പ​ത്ത് ​ശ​ത​മാ​നം​ ​തീ​രു​വ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് ​തി​രി​ച്ച​ടി​യാ​യ​ത്. ചൈ​ന​യി​ലേ​ക്കു​ള്ള​ ​ക​യ​റ്റു​മ​തി​ ​ക​ഴി​ഞ്ഞ​ ​മാ​സം​ 31.49​ ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്ന് 180​ ​കോ​ടി​ ​ഡോ​ള​റാ​യി.​ ​ചൈ​ന​യി​ൽ​ ​നി​ന്നു​ള്ള​ ​ഇ​റ​ക്കു​മ​തി​ ​ജൂ​ണി​ൽ​ 40.26​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യോ​ടെ​ 1,334​ ​കോ​ടി​ ​ഡോ​ള​റി​ലെ​ത്തി.​ ​ചൈ​ന​യു​മാ​യു​ള്ള​ ​വ്യാ​പാ​ര​ ​ക​മ്മി​ 1,154​ ​കോ​ടി​ ​ഡോ​ള​റാ​ണ്.
അ​മേ​രി​ക്ക​യു​മാ​യു​ള്ള​ ​വ്യാ​പാ​ര​ ​ച​ർ​ച്ച​ക​ൾ​ ​ദ്രു​ത​ഗ​തി​യി​ൽ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ​വാ​ണി​ജ്യ​ ​സെ​ക്ര​ട്ട​റി​ ​രാ​ജേ​ഷ് ​അ​ഗ​ർ​വാ​ൾ​ ​പ​റ​ഞ്ഞു. ക്രൂ​ഡോ​യി​ൽ,​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ഉ​ത്പ​ന്ന​ങ്ങ​ൾ,​ ​സ്വ​ർ​ണം​ ​എ​ന്നി​വ​യു​ടെ​ ​ഇ​റ​ക്കു​മ​തി​ ​ചെ​ല​വി​ലെ​ ​വ​ർ​ദ്ധ​ന​യാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​വ്യാ​പാ​ര​ ​ക​മ്മി​ ​ഉ​യ​ർ​ത്തു​ന്ന​ത്.​ ​ജെം​ ​ആ​ൻ​ഡ് ​ജു​ല​ല​റി​ ​ക​യ​റ്റു​മ​തി​ ​ജൂ​ണി​ൽ​ 34.61​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യോ​ടെ​ 241​ ​കോ​ടി​ ​ഡോ​ള​റി​ലെ​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360