SignIn
Kerala Kaumudi Online
Sunday, 12 July 2026 9.52 PM IST

വരുന്നു 64 ടീമുകളുടെ ലോകകപ്പ് ; 2030ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് ഫിഫ പ്രസിഡന്റ്

giani-infantino
ജിയാനി ഇൻഫാന്റിനോ

സൂറിച്ച് : അടുത്ത ഫുട്ബാൾ ലോകകപ്പിൽ 64 ടീമുകൾ മാറ്റുരയ്ക്കാൻ സാദ്ധ്യത. 16 രാജ്യങ്ങളെ കൂടി ലോകകപ്പ് വിപുലീകരിക്കാൻ ചർച്ചകൾ നടക്കുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. 2030ലോകകപ്പിന് മുന്നോടിയായി ഇക്കാര്യത്തിൽ തീരുമെനമെടുക്കുമെന്നും ഇൻഫാന്റിനോ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ലോകകപ്പ് ഫുട്ബാളിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി 2030 എഡിഷൻ മൂന്ന് ഭൂഖണ്ഡത്തിലും ആറ് രാജ്യത്തുമായാണ് നടക്കുന്നത്. ഉറുഗ്വേ,​ പരാഗ്വേ,​ അർജന്റീന എന്നിവയ്ക്ക് പുറമേ സ്പെയിൻ,​ പോർച്ചുഗൽ,​ മൊറോക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 1930ൽ ഉറുഗ്വേയിൽ നടന്ന ആദ്യലോകകപ്പിന്റെ നൂറാംവാർഷികത്തിന്റെ ഭാഗമായി ഉറുഗ്വേ,​ പരാഗ്വേ,​ അർജന്റീന എന്നിവർ ഓരോ ഉദ്ഘാടന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. മൊറോക്കോ,​ പോർച്ചുഗൽ,​ സ്പെയിൻ എന്നിവിടങ്ങളിലായിരിക്കും ഭൂരിപക്ഷം മത്സരങ്ങളും. 2026 ലോകകപ്പിൽ ടീമുകളുടെ എണ്ണം 48 ആയി വർദ്ധിപ്പിച്ചിരുന്നു.

അതേസമയം ലോകകപ്പ് ഫുട്ബാൾ സെമിഫൈനൽ ലൈനപ്പ് പൂർത്തിയായി. ചരിത്രത്തിലാദ്യമായി ഫിഫ റാങ്കിംഗിൽ ആദ്യ നാലുസ്ഥാനത്തുള്ളവർ ഒരുമിച്ച് ലോകകപ്പ് സെമിയിലെത്തി. നിലവിലെ ചൊവ്വാഴ്ച രാത്രി നടക്കുന്ന ആദ്യ സെമിയിൽ സ്പെയിനും ഫ്രാൻസും ഏറ്റുമുട്ടും. ബുധനാഴ്ച രാത്രി നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഇംഗ്ലണ്ടിനെ നേരിടും,​ നോർവേയും ബെൽജിയവും മൊറോക്കോയും സ്വിറ്റ്സർലാൻഡും ക്വാർട്ടറിൽ പുറത്തായതോടെ ഈ ലോകകപ്പിൽ പുതിയൊരു രാജ്യം ചാമ്പ്യനാവില്ലെന്നുറപ്പായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA, FIFA WORLD CUP, FIFA PRESIDENT, WORLD CUP2030, 64 TEAM WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360