SignIn
Kerala Kaumudi Online
Sunday, 21 June 2026 1.50 AM IST

ഹെയ്‌തിയെ ഗെറ്റൗട്ടടിച്ച് ബ്രസീൽ

s

ഫിലാഡൽഫിയ: ഫിഫ ലോകകപ്പിൽ ഹെയ്‌തിയെ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് കീഴടക്കി, മുൻചാമ്പ്യന്മാരായ ബ്രസീൽ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തെത്തി. തുടർച്ചയായ രണ്ടാം തോൽവിയോടെ ഇത്തവണ ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഹെയ്‌തി. ഇത്തവണത്തെ ആദ്യ ജയം നേടിയ ബ്രസീൽ, നോക്കൗട്ട് റൗണ്ടിന് തൊട്ടരികിലുമെത്തി.

ആദ്യ ഇലവനിൽ അവസരം ലഭിച്ച മത്തെയുസ് കുന്യയാണ് ഇരട്ട ഗോളുകളുമായി ബ്രസീലിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. വിനീഷ്യസ് ജൂനിയർ തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്രസീലിനായി ലക്ഷ്യം കണ്ടു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മൊറോക്കോ ഏകപക്ഷീയമായ ഒരു ഗോളിന് സ്കോട്ട്‌ലാൻഡിനെ കീഴടക്കി.

ഗ്രൂപ്പ് ഡിയിൽ ഓസ്‌ട്രേലിയയെ 2- 0ത്തിന് കീഴടക്കി ആതിഥേയ ടീമുകളിലൊന്നായ യു.എസ്.എ തുടർച്ചയായ രണ്ടാം ജയം നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പരാഗ്വേയോട് 1- 0ത്തിന് തോറ്റ തുർക്കി, തുടർച്ചയായ രണ്ടാം തോൽവിയോടെ ലോകകപ്പിൽ നിന്ന് പുറത്തായി. ഇന്ന് ഇന്ത്യൻ സമയം രാത്രി 9.30 ന് തുടങ്ങുന്ന ഗ്രൂപ്പ് എച്ചിലെ നിർണായക മത്സരത്തിൽ സ്‌പെയിൻ സൗദി അറേബ്യയെ നേരിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360