SignIn
Kerala Kaumudi Online
Tuesday, 10 November 2026 11.23 AM IST

പാസ്‌പോർട്ട് ഇല്ലാതെ ഇനി ലോകം ചുറ്റാം; വരും വർഷങ്ങളിൽ മാറ്റം, ഇത് അംഗീകരിച്ചാൽ മാത്രം മതി

passport
പ്രതീകാത്മക ചിത്രം

ദുബായ്: വിദേശത്തേക്ക് യാത്ര പോകാൻ പാസ്‌പോ‌ർട്ട് നിർബന്ധമാണ്. എന്നാൽ, വരും വർഷങ്ങളിൽ പാസ്‌പോർട്ട് അപ്രസക്തമാകുമെന്നാണ് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്‌സ് പറയുന്നത്. ബയോമെട്രിക് സാങ്കേതിക സൗകര്യം വ്യാപകമാകുന്നതോടെയാണ് പാസ്‌‌പോർട്ടില്ലാതെ യാത്രചെയ്യാനാവുക. അടുത്ത അഞ്ച് വർഷത്തിനിടെ അച്ചടിച്ച പാസ്‌പോർട്ടുകളുടെ ആവശ്യം ഇല്ലാതാകുമെന്നും ഗ്രിഫിത്‌സ് പറഞ്ഞു.

യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ ഇപ്പോൾത്തന്നെ വിമാനത്താവളങ്ങളിൽ ലഭ്യമാണ്. എന്നിട്ടും ഓരോ തവണയും യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ രേഖയായി പാസ്‌പോ‌ട്ട് നൽകേണ്ടി വരുന്നു. ഈ സാഹചര്യം ഉടൻ മാറുമെന്നും ഗ്രിഫിത്‌സ് പറഞ്ഞു. ഒരു വ്യക്തിയുടെ ഡിജിറ്റൽ ഐഡന്റിറ്റി അംഗീകരിക്കാൻ രാജ്യങ്ങളും ഭരണകൂടങ്ങളും തയ്യാറാകുന്ന നിമിഷം പാസ്‌പോർട്ടുകൾ അപ്രസക്തമാകും. നിലവിൽ എല്ലാ രാജ്യങ്ങൾക്കും ബയോമെട്രിക് സംവിധാനമുണ്ട്. വ്യക്തികളെ തിരിച്ചറിയാൻ ഇത് ഉപയോഗിക്കുന്നുമുണ്ട്.

രാജ്യങ്ങളും വിമാന കമ്പനികളും ഡിജിറ്റൽ രേഖകൾക്ക് പൊതു അംഗീകാരം നൽകുന്നതോടെ യാത്രക്കാ‌ർക്ക് ലോകത്തിന്റെ ഏത് ഭാഗത്തേക്കും പാസ്‌പോർട്ടില്ലാതെ സഞ്ചരിക്കാനാകും. പാസ്‌പോർട്ടുകൾക്ക് കാലാവധിയുണ്ട്. എന്നാൽ, ബയോമെട്രിക് രേഖകൾക്ക് കാലാവധിയില്ല. അവ പുതുക്കേണ്ടതില്ലെന്നും ഗ്രിഫിത്‌സ് പറഞ്ഞു.

English Summary

Dubai Airports CEO Paul Griffiths predicts that printed passports could become unnecessary within five years. Biometric technology and digital identities may allow travellers to cross borders without physical passports, provided countries and airlines officially recognise and accept digital identification systems.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DUBAI PASSPORT FREE TRAVEL, BIOMETRIC TRAVEL SYSTEM, PAUL GRIFFITHS DUBAI AIRPORT, PASSPORTLESS TRAVEL UAE, DUBAI PASSPORT ILLATHE YATHRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360