SignIn
Kerala Kaumudi Online
Monday, 09 November 2026 1.23 PM IST

'ഭാര്യയെ വഞ്ചിച്ചു, എന്റെ പ്രവൃത്തിക്ക് ന്യായീകരണങ്ങളില്ല': ചൈനീസ് ചാരവനിതയുമായി ബന്ധമുണ്ടായിരുന്നെന്ന് സമ്മതിച്ച് എൻവിഡിയ മേധാവി

alic-jensen
അലിസ് ഹുവാംഗ്,​ ജെൻസൻ ഹുവാംഗ്

വാഷിംഗ്ടൺ: ചൈനീസ് ചാരവനിതയെന്ന് ആരോപിക്കപ്പെടുന്ന യുവതിയുമായി പ്രണയബന്ധത്തിലായിരുന്നുവെന്ന് സമ്മതിച്ച് എൻവിഡിയ മേധാവി ജെൻസൻ ഹുവാംഗ്. കമ്പനി ജീവനക്കാർക്കയച്ച വൈകാരികമായ ഇ മെയിൽ സന്ദേശത്തിലാണ് ഹുവാംഗിന്റെ വെളിപ്പെടുത്തൽ.

ഭാര്യയെ വഞ്ചിച്ചു. തന്റെ പ്രവൃത്തിക്ക് ന്യായീകരണങ്ങളില്ലെന്ന് അദ്ദേഹം പറ‌‌ഞ്ഞു. താൻ ചെയ്ത തെറ്റ് കുടുംബത്തെയും സഹപ്രവർത്തകരെയും ഒരുപാട് വേദനിപ്പിച്ചുവെന്നും ഹുവാംഗ് ഇ മെയിലിൽ വ്യക്തമാക്കി. കുടുംബത്തോടും എൻവിഡിയ ജീവനക്കാരോടും ഓഹരി ഉടമകളോടും അദ്ദേഹം ക്ഷമ ചോദിക്കുകയും തെറ്റിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.

സിംഗപ്പൂർ ആസ്ഥാനമായുള്ള ഡാറ്റാ സെന്റർ കമ്പനിയായ മെഗാസ്പീഡ് ഉന്നത ഉദ്യോഗസ്ഥയായ അലിസ് ഹുവാംഗുമായിട്ടായിരുന്നു ജെൻസൻ ഹുവാംഗിന്റെ വിവാഹേതര ബന്ധം. എന്നാൽ അലിസ് ഹുവാംഗ് ചൈനീസ് രഹസ്യാന്വേഷണ ഏജന്റാണെന്ന യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ജെൻസറുമായി വളരെ അടുത്തബന്ധം സ്ഥാപിച്ച ഇവർ എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകളെക്കുറിച്ചുള്ള നി‌ർണായക വിവരങ്ങൾ ചൈനയ്ക്ക് ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ.

എന്നാൽ മെഗാസ്‌പീ‌ഡുമായുള്ള കമ്പനിയുടെ ബിസിനസ് ഇടപാടുകൾ സാധാരണ രീതിയിലുള്ളതായിരുന്നെന്നും അലിസ് ഹുവാംഗിനെക്കുറിച്ച് യുഎസ് സർക്കാരിന് സംശയങ്ങളുണ്ടായിരുന്നു എന്നത് സംബന്ധിച്ച് തനിക്ക് യാതൊരുവിധ അറിവുമുണ്ടായിരുന്നില്ലെന്നുമായിരുന്നു നേരത്തെ ജെൻസർ ഹുവാംഗിന്റെ പ്രതികരണം.

English Summary

Nvidia CEO Jensen Huang has reportedly admitted to having a romantic relationship with a woman accused of being a Chinese spy. He made the revelation in an emotional email sent to company employees.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NVIDIA, JENSEN HUANG, CHINA SPY WOMAN, NVIDIA CEO AFFAIR, CHINA SPY SCANDAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360