SignIn
Kerala Kaumudi Online
Monday, 09 November 2026 11.20 AM IST

പ്രവാസികൾ ഇന്നും നാളെയും സൂക്ഷിക്കണം; യുഎഇയിൽ അപ്രതീക്ഷിത മാറ്റം, പുറത്തിറങ്ങുമ്പോൾ കരുതൽ വേണം

uae
യുഎഇ

ഷാർജ: ലക്ഷക്കണക്കിന് മലയാളി പ്രവാസികളാണ് യുഎഇയുടെ വിവിധ എമിറേറ്റുകളിലായി ജോലി ചെയ്യുന്നത്. നവംബർ മാസത്തിൽ രാജ്യത്തെ താപനിലയിൽ മാറ്റമുണ്ടാകാറുണ്ട്. പൊതുവേ ശീതകാലമാണെങ്കിലും ഇത്തവണ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കാലാവസ്ഥയിൽ കാണുന്നുണ്ട്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം അനുസരിച്ച്, നവംബർ ഒമ്പത് തിങ്കളാഴ്‌ച രാജ്യത്തെ കാലാവസ്ഥ പൂർണമായോ ഭാഗികമായോ മേഘാവൃതമായിരിക്കും.

തീരപ്രദേശങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും മേഘാവൃതമായ അന്തരീക്ഷത്തിന് സാദ്ധ്യതയേറെയാണ്. ഇതോടൊപ്പം ഇന്ന് രാവിലെ നേരിയ മഴയ്‌ക്കും സാദ്ധ്യതയുണ്ട്. അബുദാബിയിൽ ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഷാർജയിൽ ഉയർന്ന താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസുമാണ്.

അതേസമയം, തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. മണിക്കൂറിൽ പത്ത് മുതൽ 20 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. ചില സമയങ്ങളിൽ ഇത് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത കൈവരിച്ചേക്കാം. അറബിക്കടൽ ശാന്തമായിരിക്കും. എന്നാൽ, ചൊവ്വാഴ്‌ച രാവിലെയോടെ ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്‌ദ്ധമായേക്കാം. ഒമാൻ കടൽ ശാന്തമായിരിക്കും.

കാലാവസ്ഥാ വ്യതിയാനത്തിന് സാദ്ധ്യതയുള്ളതിനാൽ പുറത്തിറങ്ങുമ്പോൾ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർ മുൻ കരുതൽ സ്വീകരിക്കണമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മഴയിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധ വേണമെന്നും മുന്നറിയിപ്പുണ്ട്.

English Summary

The UAE is expected to experience partly cloudy skies and possible light rain on November 9. Coastal areas may see more cloud cover, with winds reaching up to 40 km/h. Residents and expatriates are advised to take precautions, especially while driving in rainy conditions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE WEATHER TODAY, UAE RAIN ALERT, DUBAI SHARJAH WEATHER, UAE WEATHER FORECAST MALAYALAM, UAE PRAVASI WEATHER NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360